തിരുവനന്തപുരം: പി.വി. അന്‍വര്‍ മുന്നോട്ടുവെക്കുന്ന ജില്ല വിഭജനമുള്‍പ്പെടെ മുദ്രാവാക്യങ്ങള്‍ മതരാഷ്ട്ര കാഴ്ചപ്പാടുകള്‍ ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ മുദ്രാവാക്യങ്ങളാണെന്ന് തിരിച്ചറിയണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്. സാമൂഹിക ധ്രുവീകരണം സൃഷ്ടിച്ച് നേട്ടം കൊയ്യാനുള്ള മതരാഷ്ട്രവാദികളുടേയും, വലതുപക്ഷ രാഷ്ട്രീയത്തിന്റേയും, ഒരുകൂട്ടം മാധ്യമങ്ങളുടെയും ശ്രമങ്ങള്‍ കേരളത്തില്‍ വിലപ്പോകില്ല.
1967ല്‍ അധികാരത്തില്‍ വന്ന ഇ.എം.എസ് സര്‍ക്കാറാണ് മലപ്പുറം ജില്ല രൂപവത്കരിച്ചത്. ആ ഘട്ടത്തില്‍ കുട്ടിപാകിസ്താന് സൃഷ്ടിക്കുന്നെന്ന് പറഞ്ഞ് ജില്ല രൂപവത്കരണത്തെ സംഘ്പരിവാര്‍ ശക്തമായി എതിര്‍ത്തു. അവര്‍ക്കൊപ്പം കോണ്‍ഗ്രസും ചേര്‍ന്നു. മലപ്പുറത്തിന്റെ വികസനത്തിന് മാത്രമല്ല സംഘ്പരിവാറിന്റെ മതരാഷ്ട്രവാദങ്ങളെ പ്രതിരോധിക്കുന്നതിനും പാര്‍ട്ടി മുന്‍പന്തിയില്‍ തന്നെ ഉണ്ടായിരുന്നു.
മലപ്പുറം കേന്ദ്രീകരിച്ച് നടത്തുന്ന ഏതൊരു ചര്‍ച്ചയും തങ്ങളുടെ മുഖംമൂടി അഴിക്കുന്നതിനാണ് ഇടയാക്കുകയെന്നതിനാലാണ് നിയമസഭയിലെ ചർച്ചയിൽനിന്ന് പ്രതിപക്ഷം ഒളിച്ചോടിയത്. കോണ്‍ഗ്രസ്-ലീഗ്-എസ്.ഡി.പി.ഐ-ജമാഅത്തെ ഇസ്ലാമി കൂട്ടുകെട്ടാണ് ഇപ്പോള്‍ കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുന്നതെന്നും പ്രസ്താവനയില്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.