വടകര: കാമ്പസുകളിലാകെ ഇന്ന് നടക്കുന്ന എസ്.എഫ്.ഐ വിരുദ്ധ പ്രചാരണത്തിനു പിന്നില്‍ സംഘ്പരിവാര്‍ അജണ്ടയാണുള്ളതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മടപ്പള്ളി ഗവ. കോളജില്‍ എസ്.എഫ്.ഐക്കെതിരെ നടക്കുന്ന പ്രചാരണങ്ങളെക്കുറിച്ച് വിശദീകരിക്കുന്നതിനായി സി.പി.എം സംഘടിപ്പിച്ച ബഹുജന പ്രതിരോധ സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മടപ്പള്ളിയില്‍ എസ്.എഫ്.ഐ വിരുദ്ധ സഖ്യം ഉണ്ടായിരിക്കുകയാണ്. എന്നാല്‍, ഇക്കൂട്ടര്‍ എ.ബി.വി.പി വിരുദ്ധ സഖ്യത്തിന് ശ്രമിക്കുന്നില്ല. മടപ്പള്ളിയില്‍ കാമ്പസ് ഫ്രണ്ടും ജമാഅത്തെ ഇസ്ലാമിയുമാണ് വിരുദ്ധ ചേരിക്ക് നേതൃത്വം നല്‍കുന്നത്. പുരോഗമന പ്രസ്ഥാനത്തിനെതിരെ വര്‍ഗീയ ശക്തികള്‍ ഐക്യപ്പെടുകയാണിവിടെ. ഇന്ന്, എസ്.എഫ്.ക്കെതിരെ നടക്കുന്നത് നാളെ കോളജിനെതിരെയാവും.
ഇത്തരം പ്രവര്‍ത്തനത്തിന്‍െറ ഭാഗമായി ചിലര്‍ സ്വന്തം രാഷ്ട്രീയംപോലും മറക്കുകയാണ്. ഇത്, ആത്മഹത്യപരമാണ്. എസ്.എഫ്.ഐയുടെ പൂര്‍വ സംഘടനയായ കെ.എസ്.എഫിനെ പ്രവര്‍ത്തിക്കാന്‍ മുമ്പ് കെ.എസ്.യു അനുവദിച്ചിരുന്നില്ല. എന്നാല്‍, വിദ്യാര്‍ഥികള്‍ക്കിടയില്‍ ഉന്നത നിലവാരം പുലര്‍ത്തുന്നവരൊക്കെ എസ്.എഫ്.ഐക്ക് ഒപ്പംനിന്നു.
അരാജകവാദികളുടെ കൂട്ടമായി കെ.എസ്.യു മാറി. വിപുലമായ പ്രസ്ഥാനമായിട്ടും എസ്.എഫ്.ഐക്കെതിരെയുള്ള ആരോപണങ്ങള്‍ കുറവാണ്. സ്വാശ്രയ കോളജിന്‍െറ പിറവിക്കുതന്നെ ഇടയാക്കിയത് നമ്മുടെ കോളജുകളെക്കുറിച്ചുള്ള തെറ്റായ അഭിപ്രായപ്രകടനങ്ങളാണ്. ഇതില്‍ പ്രധാനം എന്നും സമരമാണെന്നാണ്. ഇത്തരം പ്രചാരണത്തില്‍ നമ്മുടെ ചിലയാളുകളും ഒപ്പംനിന്നു. ഇപ്പോഴിതാ പുതിയ വാര്‍ത്ത വരുന്നു, പാമ്പാടി നെഹ്റു കോളജില്‍ ഇടിമുറികളുണ്ടെന്ന്. വിദ്യാര്‍ഥി രാഷ്ട്രീയം നിയന്ത്രിച്ചതിന്‍െറ ദുരന്തമാണിത്.
ഊ വിഷയത്തില്‍ സര്‍ക്കാര്‍ കൃത്യമായി ഇടപെടാന്‍ തീരുമാനിച്ചിരിക്കുകയാണ്. അടുത്ത അധ്യയനവര്‍ഷം മുതല്‍ യൂനിവേഴ്സിറ്റി അംഗീകരിച്ച എല്ലാ കോളജുകളിലും വിദ്യാര്‍ഥി സംഘടനകള്‍ ഉണ്ടാവും. പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ഓംബുഡ്സ്മാനെ ചുമതലപ്പെടുത്തുന്നതുള്‍പ്പെടെ തീരുമാനങ്ങള്‍ എടുത്തുകഴിഞ്ഞതായും കോടിയേരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.