സ്വർണക്കടത്തിൽ സ്വപ്നയു​ടെ വെളിപ്പെടുത്തലിൽ വിപുലമായ വിശദീകരണത്തി​നൊരുങ്ങി സി.പി.എം

തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് സംബന്ധിച്ച് സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിൽ വിപുലമായ വിശദീകരണത്തിനൊരുങ്ങി സി.പി.എം. താഴെതട്ട് വരെ വിശദീകരണം നൽകാനാണ് സി.പി.എം തീരുമാനം. സി.പി.എം സംസ്ഥാന ​സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്.

ആരോപണത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നാവും സി.പി.എം വിശദീകരിക്കുക. ബി.ജെ.പിയുടേയും പി.സി ജോർജിന്റേയും ഗൂഢാലോചനയെക്കുറിച്ച് സി.പി.എം വിശദീകരിക്കും. നേരത്തെ തന്നെ പാർട്ടിയും മുന്നണി നേതൃത്വവും സ്വപ്നയുടെ ആരോപണങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് വ്യക്തമാക്കിയിരുന്നു.

​അതേസമയം, മുഖ്യമന്ത്രി പിണറായി വിജയനും കുടുംബാംഗങ്ങളും ആരോപണവിധേയരായ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും ഇന്ന് തുറന്നു പറയുമെന്ന് മുഖ്യപ്രതി സ്വപ്ന സുരേഷ് വ്യക്തമാക്കിയിരുന്നു. മൊഴി പിൻവലിക്കണമെന്ന ആവശ്യവുമായി മുഖ്യമന്ത്രിയുടെ ദൂതൻ തന്നെ സമീപിച്ചുവെന്ന് ഇന്നലെ നടത്തിയ വെളിപ്പെടുത്തലിന്‍റെ ശബ്ദരേഖ തന്‍റെ കൈവശമുണ്ട്. ഈ ശബ്ദരേഖയും ഇന്ന് പുറത്തുവിടുമെന്നും സ്വപ്ന സുരേഷ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മെ​ന്ന പേ​രി​ൽ ഷാ​ജ് കി​ര​ൺ എ​ന്ന​യാ​ൾ ത​ന്നെ സ​ന്ദ​ർ​ശി​ച്ച്​ ര​ഹ​സ്യ​മൊ​ഴി പി​ൻ​വ​ലി​ക്കാ​ൻ സ​മ്മ​ർ​ദം ചെ​ലു​ത്തി​യെ​ന്നും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നു​മാ​ണ് സ്വ​പ്​​ന സു​രേ​ഷ് കഴിഞ്ഞ ദിവസം ആ​രോ​പി​ച്ച​ത്

Tags:    
News Summary - CPM ​to explain Gold smuggling case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.