കുട്ടനാട് : ചെറുകര്‍ഷക സംഘങ്ങള്‍ തട്ടിക്കൂട്ടി നെല്‍കൃഷിയുടെ മറവില്‍ സാധാരണക്കാരുടെ പേരിൽ കള്ള ഒപ്പിട്ട് വിവിധ ബാങ്കുകളിൽനിന്ന് കോടികൾ തട്ടി. ജപ്തി നോട്ടീസ് കിട്ടിയപ്പോഴാണ് മിക്കവരും തങ്ങളുടെ പേരിൽ ആരോ കള്ളവായ്പയെടുത്ത വിവരം അറിയുന്നത് . കാവാലം സ്വദേശി ഷാജിക്ക് ആറു ലക്ഷത്തിലേറെ രൂപയുടെ ജപ്തി നോട്ടീസ് കിട്ടിയതോടെയാണ് തട്ടിപ്പിെൻറ ചുരുളഴിഞ്ഞത്. ബാങ്ക് നോട്ടീസ് കിട്ടിയപ്പോഴാണ് തൻറ പേരിൽ വായ്പയുള്ളതായി കടത്തുകാരനായ ഷാജി അറിയുന്നത്. 2014 നവംബര്‍ ഏഴിനാണ് ഷാജിയുടെ പേരിൽ 83,000 രൂപ വായ്പയെടുത്തത്. ഷാജിയെ കൂടാതെ കുട്ടനാട്ടുകാരായ ജോസഫ് ആൻറണി, വാസുദേവന്‍ എന്നിവരുടെ പേരിലും വായ്പയുള്ളതായി ഇതിനകം ബോധ്യപ്പെട്ടു. ആറ് അംഗങ്ങളുള്ള കര്‍ഷക മിത്ര നെല്‍കര്‍ഷക ജോയൻറ് ലയബിലിറ്റി ഗ്രൂപ്പിെൻറ പേരിലാണ് അഞ്ചു ലക്ഷത്തിെൻറ വായ്പ. ഇതിൽ അംഗമായ ഷാജിക്കോ ജോസഫ് ആൻറണിക്കോ വാസുദേവനോ വായ്പതുകയില്നിന്ന് ഒരു രൂപ പോലും കിട്ടിയില്ല.
എൻ.സി.പി നേതാവും വെളിയനാട് ബ്ലോക്ക് പഞ്ചായത്തംഗവുമായ റോജോ ജോസഫാണ് വായ്പയെടുത്തതെന്ന് പിന്നീട് മനസ്സിലായി . ബാങ്കിൽനിന്ന് ജപ്തി നോട്ടീസ് കിട്ടിയവർ അഭിഭാഷകനായ റോജോ ജോസഫിനെ ബന്ധപ്പെട്ടെങ്കിലും കൃത്യമായ മറുപടി നൽകാതെ ഒഴിഞ്ഞുമാറുകയായിരുന്നു. കാവാലത്തെ നിരവധി വീട്ടുകാർക്ക് എടുക്കാത്ത വായ്പയുടെ പേരിൽ ജപ്തി നോട്ടീസ് കിട്ടിയിട്ടുണ്ട്. 15ൽഏറെപേർ ഇത്തരത്തിൽ വഞ്ചിക്കപ്പെട്ടതായി മനസ്സിലാക്കി കുട്ടനാട്ടിൽ സംഘടിച്ച് കഴിഞ്ഞു. ആലപ്പുഴ ബോട്ട് ജെട്ടിയിലെ കനറ ബാങ്ക് ശാഖയിൽ അന്വേഷിച്ചപ്പോള്‍ ആകെ 186 ഗ്രൂപ്പുകള്‍ക്ക് ഫാദർ തോമസ് പീലിയാനിക്കല്‍ ശിപാര്‍ശ ചെയ്ത് കാര്‍ഷിക വായ്പ നൽകിയതായി അറിയാനായി. ഇതില്‍ 54 ഗ്രൂപ്പുകളിലെ 250 ലേറെ പേർക്കും ജപ്തി നോട്ടീസ് വന്നിട്ടുണ്ട്. കുട്ടനാട് വികസന സമിതിക്ക് കീഴിലെ സംഘങ്ങള്‍ക്ക് ഫാദര്‍ തോമസ് പീലിയാനിക്കലിെൻറ ശിപാര്‍ശ മുൻനിർത്തിയാണ് തങ്ങള്‍ വായ്പ കൊടുത്തതെന്നാണ് കനറ ബാങ്കിെൻറ വിശദീകരണം. സ്വയം സഹായ സംഘങ്ങള്‍ക്കും ജോയൻറ് ലയബിലിറ്റി ഗ്രൂപ്പുകള്‍ക്കും വായ്പ നല്‍കുന്നതിലെ ബാങ്കുകളുടെ ഉദാര വ്യവസ്ഥകള്‍ മറയാക്കിയാണ് തട്ടിപ്പ് നടന്നിരിക്കുന്നത്.
സംഘത്തിെൻറ പ്രസിഡൻറും സെക്രട്ടറിയും എത്തിയാൽ ബാങ്കുകള്‍ വായ്പ കൊടുക്കും. സംഘത്തിലെ അംഗങ്ങളെ നേരിൽ കണ്ട് സംഗതി യാഥാർഥ്യമാണോ എന്ന അന്വേഷണം നടന്നിട്ടില്ല. സത്യാവസ്ഥ മനസ്സിലാക്കാതെയാണ് ബാങ്കുകള്‍ കോടികള്‍ ഇത്തരത്തിൽ വായ്പ കൊടുത്തത് . പണം കൈപ്പറ്റുന്നത് പ്രസിഡൻറും സെക്രട്ടറിയുമായതിനാൽ ഇവർക്ക് മാത്രേമ കാര്യങ്ങൾ അറിയൂ. ജപ്തി നോട്ടീസ് ലഭിച്ച കർഷകരുടെ പരാതിയിൽ ജില്ല പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം ആലപ്പുഴ ഡിവൈ.എസ്.പിയുടെ മേല്‍നോട്ടത്തില്‍ പുളിങ്കുന്ന് സി.ഐ ആര്. ഹരിദാസനാണ് കേസ് അന്വേഷിക്കുന്നത്.
കർഷകർക്ക് പണം നൽകാതിരുന്നത് അഭിഭാഷകനെന്ന് ഫാ. പീലിയാനിക്കൽ
കുട്ടനാട്: 2013 - 14 വർഷങ്ങളിലാണ് പാട്ടകൃഷിക്കായി ഗ്രൂപ്പുകൾക്ക് താൻ കത്ത് നൽകിയത്.12 പാട്ടകൃഷി ഗ്രൂപ്പുകളുണ്ടായിരുന്നു. പ്രസിഡൻറ്, സെക്രട്ടറി എന്നിവർക്കാണ് ബാങ്ക് പണം നൽകിയത്. കർഷകരുടെ കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്ന അഭിഭാഷകനായ റോജോ ജോസഫ് പണം കർഷകർക്ക് കൊടുക്കാതെ ൈകയിൽ വെച്ചതാണ് പ്രശ്നമായത്. കർഷകരുടെ പേരിലെടുത്ത പണം റോജോ ജോസഫ് ഉടൻ ബാങ്കിൽ തിരിച്ചടയ്ക്കണമെന്ന് കുട്ടനാട് വികസന സമിതി നിർദേശം നൽകിയതായി അദ്ദേഹം ‘മാധ്യമ’ത്തോട് പറഞ്ഞു. ജപ്തി നോട്ടീസ് കിട്ടിയ ഷാജിയുടെ ഒരു ലക്ഷം രൂപ റോജോ ബാങ്കിലടച്ചതായും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.