വെള്ളപ്പൊക്കം: അണുബാധയേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു

കുട്ടനാട്: വെള്ളപ്പൊക്കത്തില്‍ വളംകടിയേറ്റുണ്ടായ വ്രണത്തില്‍ അണുബാധയേറ്റതിനെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. കൈനകരി നാലാംവാര്‍ഡ് നടുവിലെച്ചിറ അയ്യപ്പന്‍ മണിയന്റെ ഭാര്യ ജലജ (വാവ-68) ആണ് മരിച്ചത്.

വെള്ളപ്പൊക്കത്തില്‍ വീട്ടിനുള്ളില്‍ വെള്ളം കയറിയ നിലയിലായിരുന്നു. വളംകടിയെത്തുടര്‍ന്നുണ്ടായ വ്രണം പഴുത്തതിനെത്തുടര്‍ന്ന് ശ്വാസംമുട്ടലും കാലിന് നീരും വന്നതോടെ ഇവര്‍ കഴിഞ്ഞ 25-ന് ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ന്യുമോണിയയാണെന്ന് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് 26-ന് വിദഗ്ധ ചികിത്സയ്ക്കായി വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ചികിത്സയിലിരിക്കെ ശനിയാഴ്ച ഉച്ചക്ക് 11-ഓടെ മരിക്കുകയായിരുന്നു. വീടിനു ചുറ്റും വെള്ളക്കെട്ടായതിനാല്‍ ജില്ലാ ദുരന്ത നിവാരണ കമ്മറ്റിയുടെയും കൈനകരി ഗ്രാമപ്പഞ്ചായത്തിേൻറയും സഹായത്തോടെ മണ്ണും കോണ്‍ക്രീറ്റ് കട്ടകളുമുപയോഗിച്ച് ഉയര്‍ത്തിയാണ് ശവസംസ്‌കാരത്തിനുള്ള സ്ഥലമൊരുക്കിയിരിക്കുന്നത്.

മക്കള്‍: വിനോദ് കുമാര്‍, മനോജ് കുമാര്‍, ദീപ. മരുമക്കള്‍: അനിമോള്‍, ബീനമോള്‍, ഷാജി. ശവസംസ്‌കാരം ഞായറാഴ്ച 10-ന് വീട്ടുവളപ്പില്‍.

Tags:    
News Summary - death- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.