ചാലിയം: വിദ്യാർത്ഥി കാലം മുതൽ ദേശീയ പ്രസ്ഥാനത്തിൽ ആകൃഷ്ടനായി പാർട്ടി പേരിൽ പ്രസിദ്ധനായ കോൺഗ്രസ് മൊയ്തീൻകോയ എന്ന മുട്ടുംപുറം മൊയ്തീൻകോയ ഹാജി (75) നിര്യാതനായി. മേഖലയിൽ കോൺഗ്രസ്, ഐ.എൻ.ടി.യു.സി പ്രവർത്തനങ്ങളുടെ നേതൃത്വം വഹിച്ച വ്യക്തിയാണ്.
കടലുണ്ടി പഞ്ചായത്ത് കക്ക വ്യവസായ സഹകരണ സംഘം, ബേപ്പൂർ ടൂറിസം ഡവലപ്മെൻറ് സഹകരണ സംഘം എന്നിവയുടെ പ്രസിഡണ്ടാണ്.ചാലിയം മഹല്ല് കമ്മിറ്റിയായ മുസ്ലിം ജംഇയ്യത്ത് സംഘത്തിന്റെ വിവിധ ഭാരവാഹിത്വങ്ങളും വഹിച്ചിട്ടുണ്ട്.
ഭാര്യ :സുബൈദ. മക്കൾ : ഫിറോസ് (കേരള പൊലീസ് ) ശരീഫ, ലൈല, ബുഷ്റ, മുംതാസ്, നസ്റി. മരുമക്കൾ : സൈതലവി പുറ്റക്കാട് (റിട്ട. പൊലീസ്; ടി.പി .നാസർ (കൊണ്ടോട്ടി തുറക്കൽ) അബ്ദുന്നാസർ (കരുവൻതിരുത്തി) ഷാജി (തിരൂർ) മുംതാസ് (അധ്യാപിക, മർക്കസ് ഹയർ സെക്കണ്ടറി സ്കൂൾ, കാരന്തൂർ).
സഹോദരങ്ങൾ: സൈതാലിക്കുട്ടി, മുഹമ്മദ് കുട്ടി, ബീരാൻകോയ, അബ്ദുൽ അസീസ്,ആമിനക്കുട്ടി, പരേതനായ കുഞ്ഞിബാവ. മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച വൈകുന്നേരം 5.30ന് ചാലിയം ജുമാ മസ്ജിദിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.