കടബാധ്യത: ഇടുക്കിയിൽ മൂന്നംഗ കുടുംബം ആത്മഹത്യ ചെയ്​തു

ഇടുക്കി: അടിമാലി കമ്പിളികണ്ടത്ത്​ ഒരു കുടുംബത്തിലെ മൂന്നുപേരെ വീടനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വെള്ളത്തൂ വൽ പൊലീസ്​ സ്​റ്റേഷൻ പരിധിയിൽ തെള്ളിത്തോട്​ താമസിക്കുന്ന അർത്തിയിൽ ജോസ് (52)​, ഭാര്യ മിനി(45), മകൻ അബിൻ(12) എന്നിവരെയാണ്​ മരിച്ച നിലയിൽ കണ്ടെത്തിയത്​. വിഷം ഉള്ളിൽ ചെന്നാണ്​ മരണം. വെള്ളിയാഴ്​ച 12 മണിയോടെയാണ്​ മൃതദേഹങ്ങൾ കണ്ടെത്തിയത്​.

കടബാധ്യതയെ തുടർന്നാണ്​ കുടുംബം ആത്മഹത്യ ചെയ്​തതെന്നാണ്​ റിപ്പോർട്ട്​. മിനി ഏജൻറായി നിന്നുകൊണ്ട്​ നിരവധി പേർക്ക്​ വായ്​പയെടുത്ത്​ നൽകിയിരുന്നു. ഇതിൽ പലതും തിരിച്ചടക്കാത്തതോടെ വൻ തുക ഇവർക്ക്​ ബാധ്യതയായിരുന്നു. ​

പൊലീസ്​ സ്ഥലത്തെത്തി ഇൻക്വസ്​റ്റ്​ നടപടികൾ പൂർത്തിയാക്കി.

Tags:    
News Summary - Debt : Three member family found dead in Idukki - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.