നാദാപുരം: ആംബുലൻസ് ഡ്രൈവറായി 15 മിനിറ്റിനുള്ളിൽ രോഗിയുമായി 22 കിലോ മീറ്റർ താണ്ടി, ദീപ ജോസഫിെൻറ കന്നിയാത്ര. വിലങ്ങാട് സ്വദേശിനി ദീപ ജോസഫ് ആണ് പെൺകരുത്തിൽ ആംബുലൻസിെൻറ വളയം പിടിച്ച് രോഗിയുമായി ആദ്യയാത്ര നടത്തിയത്.
പുളിയാവ് നാഷനൽ കോളജിലെ ബസ് ഡ്രൈവറായ ഈ യുവതി കോളജ് അടച്ചതോടെ ജോലിതേടി അലയുന്നതിനിടെയാണ് വളയം അച്ചംവീട് യൂത്ത് െഡവലപ്മെൻറ് സെൻററിനെ സമീപിച്ചത്. മുല്ലപ്പള്ളി രാമചന്ദ്രൻ എം.പിയുടെ ഫണ്ടിൽ നിന്ന് ലഭിച്ച ആംബുലൻസിന് സ്ഥിരംഡ്രൈവർ ഉണ്ടായിരുന്നില്ല.
ക്ലബ് ഭാരവാഹികൾ അത്യാവശ്യ ഘട്ടത്തിൽ ഓടിക്കുകയായിരുന്നു പതിവ്. ഡ്രൈവർ ആക്കണമെന്ന ഇവരുടെ ആവശ്യം അംഗീകരിച്ച് തിങ്കളാഴ്ച ക്ലബ് പ്രവർത്തകർ താക്കോൽ കൈമാറി. 108 ആംബുലൻസിൽ അപേക്ഷ നൽകിയെങ്കിലും ലഭിച്ചില്ല. വടകര താലൂക്കാശുപത്രിയിലെ ഇൻറർവ്യൂവിൽ പങ്കെടുത്ത് ഒന്നാമതെത്തിയെങ്കിലും തദ്ദേശ പരിഗണനയിൽ തഴയപ്പെട്ടു.
തിങ്കളാഴ്ച ഉച്ചക്ക് വടകരയിൽ നിന്ന് ആംബുലൻസിൽ ഓക്സിജൻ നിറച്ച് തിരിച്ച് നാദാപുരത്ത് എത്തിയപ്പോഴാണ് ആദ്യവിളി വന്നത്; വളയത്തു നിന്ന് അത്യാസന്ന രോഗിയുമായി ആദ്യ കുതിപ്പ്. വടകര സഹകരണ ആശുപത്രിയിൽ രോഗിയെ എത്തിച്ച ചാരിതാർഥ്യത്തിൽ വീണ്ടും യാത്രക്ക് ഒരുങ്ങിയിരിക്കുകയാണ് ദീപ. ഭർത്താവ് അനിൽകുമാർ വർക്ക്ഷോപ് ജീവനക്കാരനാണ്. രണ്ട് മക്കളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.