അപകീർത്തി: വി.ആർ. സുധീഷിന്റെ മൊഴി രേഖപ്പെടുത്തും

കോഴിക്കോട്: സമൂഹമാധ്യമങ്ങളിൽ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്നു കാണിച്ച് യുവപ്രസാധകക്കെതിരെ നൽകിയ ഹരജിയിൽ കഥാകൃത്ത് വി.ആർ. സുധീഷ് നാലാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിൽ ഹാജരായി. സുധീഷിന്റെ മൊഴിയെടുക്കാനായി കേസ് ഡിസംബർ 21ലേക്ക് മാറ്റി.

തന്റെ വ്യക്തിപരവും സാമൂഹികവുമായ ജീവിതത്തിന് പരാമർശങ്ങൾ ദോഷമുണ്ടാക്കുകയും അപകീർത്തികരമാവുകയും ചെയ്തെന്നു കാണിച്ച് യുവപ്രസാധകക്കെതിരെ അഡ്വ. പി. രാജേഷ് കുമാർ മുഖേനയാണ് കേസ് നൽകിയത്.

അപകീർത്തികരമായ പരാമർശങ്ങൾ പിൻവലിച്ച് മാധ്യമങ്ങളിലൂടെ മാപ്പുപറയണമെന്നും 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് നേരത്തേ അഭിഭാഷകൻ മുഖേന നോട്ടീസ് അയച്ചെങ്കിലും ആരോപണങ്ങൾ ആവർത്തിക്കുന്നുവെന്നു കാണിച്ചാണ് വി.ആർ. സുധീഷിന്റെ സ്വകാര്യ അന്യായം.

Tags:    
News Summary - Defamation-VR Sudheesh's statement will be recorded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-23 04:14 GMT