കൊട്ടിയം: ദേവനന്ദയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹത നീങ്ങുന്നില്ല. പോസ്റ്റ്മോ ർട്ടം റിപ്പോർട്ട് ശരിവെക്കുന്ന രീതിയിലാണ് ഫോറൻസിക് വിഭാഗവും റിപ്പോർട്ട് നൽകിയത െന്നാണ് വിവരം. കാൽവഴുതി കുട്ടി ആറ്റിൽവീണ് മരിച്ചതാണെന്നാണ് ഫോറൻസിക് വിദഗ്ധരുടെ റിപ്പോർട്ടിലും പറയുന്നതെന്ന് സൂചനയുണ്ട്. ആന്തരികാവയവ പരിശോധനയിലും മരിച്ചനിലയിൽ കാണപ്പെട്ട സ്ഥലത്തെ ചെളിയും വെള്ളവുമാണ് ശരീരത്തിനുള്ളിൽ കാണപ്പെട്ടതെന്ന വിവരമാണുള്ളതെന്നാണറിയുന്നത്.
കുട്ടിയുടെ പോസ്റ്റ്മോർട്ടം നടന്നയുടൻ പുറത്തുവന്ന പ്രാഥമിക റിപ്പോർട്ടിലും മുങ്ങിമരണമാണെന്നായിരുന്നു പറഞ്ഞിരുന്നത്. ഫോറൻസിക് റിപ്പോർട്ട് സംബന്ധിച്ച വിവരം അന്വേഷണസംഘം ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഫോറൻസിക് റിപ്പോർട്ട് എന്തുതന്നെയായാലും അന്വേഷണം തുടരുമെന്നാണ് പൊലീസ് പറയുന്നത്.
മുങ്ങിമരണമാണെന്ന് പറഞ്ഞ ശേഷം രഹസ്യാന്വേഷണം തുടരാനാണ് പൊലീസിെൻറ നീക്കം. ദേവനന്ദയെ കൊലപ്പെടുത്തിയത് തന്നെയാണെന്നാണ് നാട്ടുകാരും ബന്ധുക്കളും ഇപ്പോഴും പറയുന്നത്. കുട്ടി ഒറ്റക്ക് ആറ്റുതീരത്തേക്ക് പോകില്ലെന്നാണ് നാട്ടുകാരും ബന്ധുക്കളും ഒന്നടങ്കം പറയുന്നത്. ഇക്കഴിഞ്ഞ 27നാണ് ദേവനന്ദയെ കാണാതാവുന്നത്. തിരച്ചിൽ നടക്കവെ 28ന് രാവിലെ പള്ളിമൺ ആറിെൻറ ഇളവൂർ വള്ളക്കടവിന് അടുത്ത് കുട്ടിയെ ആറ്റിൽ മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു.
സംഭവം നടന്ന് പതിനഞ്ച് ദിവസമായിട്ടും മരണം സംബന്ധിച്ച അന്വേഷണം എങ്ങുമെത്താത്ത നിലയിലാണ്. പ്രദേശവാസികളും ബന്ധുക്കളുമടക്കം നൂറിലധികം പേരിൽനിന്നും പൊലീസ് വിവരങ്ങൾ ശേഖരിക്കുകയും ചിലരെ ചോദ്യംചെയ്യുകയും ചെയ്തിരുന്നു. ചാത്തന്നൂർ എ.സി.പിയുടെ നേതൃത്വത്തിൽ കണ്ണനല്ലൂർ പൊലീസും സൈബർ വിദഗ്ദരും രഹസ്യാന്വേഷണ വിഭാഗവും ഉൾപ്പെട്ട പ്രത്യേക അന്വേഷണ സംഘമാണ് അന്വേഷണം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.