ശബരിമല: സുരക്ഷ ക്രമീകരണങ്ങൾ പൂർത്തിയായാൽ മാധ്യമങ്ങൾക്ക്​ പ്രവേശനം നൽകും-ഡി.ജി.പി

തിരുവനന്തപുരം: സുരക്ഷാ ക്രമീകരണങ്ങൾ പൂർത്തിയായാൽ ശബരിമലയിൽ ഉടൻ മാധ്യമപ്രവർത്തകർക്ക് പ്രവേശനം നൽകുമെന്ന്​ ഡി.ജി.പി ലോക്​നാഥ്​ ബെഹ്​റ. മാധ്യമ പ്രവർത്തകർക്ക് യാതൊരു തരത്തിലുമുള്ള വിലക്കും ഏർപ്പെടുത്തിയിട്ടില്ലെന്ന്​ അദ്ദേഹം വ്യക്​തമാക്കി. ഞായറാഴ്​ച രാവിലെ മാധ്യമപ്രവർത്തകരെ ഇലവുങ്കലിൽ തടഞ്ഞിരുന്നു.

മാധ്യമ പ്രവർത്തകർക്ക് ആവശ്യമായ സുരക്ഷ ഒരുക്കുന്നതിനായാണ് ഇപ്പോൾ പ്രവേശനം അനുവദിക്കാത്തത്. ശബരിമലയിലും പരിസരത്തും സുരക്ഷാ ക്രമീകരണങ്ങൾ പൂർത്തിയായാൽ ഉടൻ തന്നെ മാധ്യമങ്ങൾക്ക് പ്രവേശനം അനുവദിക്കുമെന്നും ലോക്നാഥ് ബെഹ്റ അറിയിച്ചു.

മാധ്യമ പ്രവർത്തകരുടെയും ഭക്തരുടെയും താല്പര്യവും സുരക്ഷയും കണക്കിലെടുത്താണ് നടപടി. കഴിഞ്ഞ മാസത്തെ തീർഥാടന വേളയിൽ മാധ്യമ പ്രവർത്തകർക്കെതിരെ വ്യാപകമായ ആക്രമണം നടന്നിരുന്നു. ഇതി​​​​െൻറ കൂടി പശ്​ചാത്തലത്തിലാണ്​ സുരക്ഷാനടപടികൾ ശക്​തമാക്കിയതെന്നും അദ്ദേഹം വ്യക്​തമാക്കി.

Tags:    
News Summary - DGP in Sabarimala issue-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.