കൊച്ചി: സ‌്ത്രീപ്രവേശം അനുവദിച്ച സുപ്രീംകോടതി ഉത്തരവിെൻറ പശ്ചാത്തലത്തിൽ ശബരിമലയിൽ വനിത പൊലീസിനെ നിയോഗിക്കുമെന്ന‌് ഡി.ജി.പി ലോക‌്നാഥ‌് െബഹ‌്റ. ഇതിനായി 600 വനിത പൊലീസുകാർക്ക‌് 15 ദിവസത്തെ പ്രത്യേക പരിശീലനം നൽകും. തുലാമാസ പൂജകൾക്ക് തുറക്കുമ്പോൾ സന്നിധാനത്ത‌് വനിത പൊലീസ‌് ഉണ്ടാകും. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ സുരക്ഷ ശക്തമാക്കാനുള്ള ക്രമീകരണങ്ങൾ ചെയ്യും. വനിത പൊലീസ്, പുരുഷ പൊലീസ് എന്ന് രണ്ടായി കാണാറില്ല. എല്ലാവരും പൊലീസുകാരാണ്. ശബരിമലയിൽ എത്തുന്നവർക്കുള്ള സുരക്ഷ വളരെ പ്രധാനപ്പെട്ടതാണെന്നും ഇതിനുള്ള കാര്യങ്ങൾ ചെയ്തുവരുകയാണെന്നും അദ്ദേഹം കൊച്ചിയിൽ മാധ്യമപ്രവർത്തരോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.