ഡി.ജി.പി ഒാഫീസിലെ സംഭവത്തിൽ രാഷ്​ട്രീയ മുതലെടുപ്പ്​ നടത്താൻ ശ്രമം: ഡി.​ൈവ.എഫ്​.​െഎ

തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ രക്ഷിതാക്കൾ ഡി.ജി.പി ഓഫിസിൽ വന്നതുമായി ബന്ധപ്പെട്ടുണ്ടായ സംഭവത്തിൽ ബോധപൂർവം സംഘർഷം സൃഷ്ടിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ ചിലർ ശ്രമിെച്ചന്നുവേണം കരുതാനെന്ന് ഡി.വൈ.എഫ്.െഎ സംസ്ഥാന സെക്രേട്ടറിയറ്റ്.  ഇതുസംബന്ധിച്ചും വിശദമായ അന്വേഷണം നടത്തണം. നടന്ന സംഭവങ്ങൾ ദൗർഭാഗ്യകരമാണ്. ജിഷ്ണുവി​െൻറ അമ്മയും അച്ഛനും ഉൾെപ്പടെ നാട്ടിൽ നിന്നുവന്ന ആറ് ബന്ധുക്കളെ കാണാൻ ഡി.ജി പി അനുവാദം നൽകിയിരുന്നു. എന്നാൽ അവർക്കിടയിലേക്ക് ചിലർ നുഴഞ്ഞുകയറി കുഴപ്പങ്ങൾ സൃഷ്ടിക്കുകായിരുന്നു. ഇത് ബന്ധുക്കളും സ്ഥിരീകരിച്ചിട്ടുണ്ട്. തുടർന്നാണ് പൊലീസിന് ഇടപെടേണ്ടിവന്നത്. ഹർത്താൽ നടത്തുന്ന യു.ഡി.എഫ്, ബി.ജെ.പി  നിലപാട് അപഹാസ്യമാണെന്നും പ്രസ്താവനയിൽ  പറഞ്ഞു.

പൊലീസ് നടപടിക്കെതിരെ എ.െഎ.വൈ.എഫും എ.െഎ.എസ്.എഫും
തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ മാതാപിതാക്കൾക്ക് എതിരായ പൊലീസ് നടപടിയിൽ എൽ.ഡി.എഫ് സർക്കാറിെനതിരെ എ.െഎ.വൈ.എഫും എ.െഎ.എസ്.എഫും. നിയമത്തി​െൻറ നൂലിഴയിലൂടെ ഇൗ വിഷയത്തെ സമീപിക്കുന്നത് എൽ.ഡി.എഫ് സർക്കാറിന് യോജിച്ച നടപടിയെല്ലന്ന് എ.െഎ.വൈ.എഫ് സംസ്ഥാന പ്രസിഡൻറ് അഡ്വ. ആർ. സജിലാലും സെക്രട്ടറി മഹേഷ് കക്കത്തും പ്രസ്താവിച്ചു. ഇത് സർക്കാറി​െൻറ നയമാണെന്ന് കരുതുന്നില്ല. സഹാനുഭൂതിയോടെയും അനുഭാവപൂർണമായും പരിഗണിക്കേണ്ടതാണ്. അതിന് പകരം പൊലീസ് നടപടി പ്രതിഷേധാർഹമാണ്. ജിഷ്ണു പ്രണോയിയുടെ മരണത്തിനുത്തരവാദികളായവരെ അറസ്റ്റ് ചെയ്യാനാവാത്തത് ഗുരുതര വീഴ്ചയാണ്. ജിഷ്ണുവി​െൻറ മാതാവ് മഹിജ അടക്കമുള്ളവരെ ആക്രമിച്ച പൊലീസ് നടപടി പ്രാകൃതമാണ്. സമരക്കാരെ നേരിടാൻ പൊലീസ് കാണിച്ച ചങ്കൂറ്റം പ്രതികളെ പിടിക്കാൻ കാട്ടിയില്ല. പൊലീസ് അതിക്രമത്തിെനതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും എ.െഎ.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് വി.വിനിലും സെക്രട്ടറി ശുഭേഷ് സുധാകരനും പറഞ്ഞു.

 

Tags:    
News Summary - DYFI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.