സി.പി.എം കൊട്ടാരവിപ്ലവത്തിൽ ഇ.പി.വധിക്കപ്പെട്ടു- ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം: സി.പി.എം കൊട്ടാരവിപ്ലവത്തിൽ ഇ.പി. ജയരാജൻ വധിക്കപ്പെട്ടുവെന്ന കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. എം.വി. രാഘവനും കെ.ആർ. ഗൗരിയമ്മക്കും ശേഷം സി.പി.എം പുകച്ചു പുറത്താക്കുന്ന ഉന്നതനാണ് ഇ.പി.ജയരാജൻ. ഡി.വൈ.എഫ്.ഐ യുടെ പ്രഥമ അഖിലേന്ത്യാ പ്രസിഡന്റായ ഇ.പി.ജയരാജൻ കേരളത്തിൽ പിണറായി വിജയൻ കഴിഞ്ഞാൽ സി.പി.എമ്മിലെ ഏറ്റവും സീനിയറായ നേതാവാണ് ജയരാജനെന്നും ചെറിയാൻ ഫിലിപ്പ് ഫേസ് ബുക്കിൽ കുറിച്ചു

കുറിപ്പന്റെ പൂർണ രൂപം

സി.പി.എം കൊട്ടാരവിപ്ലവത്തിൽ ഇ.പി.ഇ.പി. ജയരാജൻ വധിക്കപ്പെട്ടു. എം.വി. രാഘവനും കെ.ആർ. ഗൗരിയമ്മക്കും ശേഷം സി.പി.എം പുകച്ചു പുറത്താക്കുന്ന ഉന്നതനാണ് ഇ.പി.ജയരാജൻ.

ഡി.വൈ.എഫ്.ഐ യുടെ പ്രഥമ അഖിലേന്ത്യാ പ്രസിഡന്റായ ഇ.പി.ജയരാജൻ കേരളത്തിൽ പിണറായി വിജയൻ കഴിഞ്ഞാൽ സി.പി.എമ്മിലെ ഏറ്റവും സീനിയറായ നേതാവാണ് ജയരാജൻ. പ്രതിയോഗികളുടെ വധശ്രമത്തിൽ നിന്നും കഷ്ടിച്ചു രക്ഷപ്പെടുകയും ചികിത്സ തുടരുകയും ചെയ്യുന്ന ഇ.പി. യെ ഇപ്പോൾ സ്വന്തം പാർട്ടി തന്നെയാണ് വധിച്ചിരിക്കുന്നത്.

തന്നേക്കാൾ ജൂനിയറായ കോടിയേരി ബാലകൃഷ്ണൻ, എ. വിജയരാഘവൻ, എം.വി. ഗോവിന്ദൻ എന്നിവരെ പാർട്ടി സെക്രട്ടറിയാക്കിയപ്പോൾ മുതൽ പ്രണിത ഹൃദയനായിരുന്ന ഇ.പി. ജയരാജന്റെ ഹൃദയത്തിലാണ് പാർട്ടി ഇപ്പോൾ കത്തിയിറക്കിയിരിക്കുന്നത്. തന്നെക്കാൾ പാരമ്പര്യമോ ത്യാഗമോ ഇല്ലാത്ത എം.എ ബേബി, എ. വിജയരാഘവൻ, എം.വി. ഗോവിന്ദൻ എന്നിവരെ പോളിറ്റ്ബ്യൂറോ അംഗമാക്കിയപ്പോഴും ഇ.പി. ജയരാജൻ തഴയപ്പെടുകയാണുണ്ടായത്.

Tags:    
News Summary - EP Killed in CPM Palace Revolution- Cherian Philip

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.