തിരുവനന്തപുരത്ത് മോദി വന്ന് മത്സരിച്ചാലും തന്നെ തോൽപിക്കാനാവില്ലെന്ന് തരൂർ

തിരുവനന്തപുരം: തിരുവനന്തപുരത്ത് മോദി വന്ന് മത്സരിച്ചാലും തന്നെ തോൽപിക്കാനാവില്ലെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ. തിരുവനന്തപുരത്ത് മത്സരിക്കണോ എന്ന കാര്യം പാർട്ടിയാണ് തീരുമാനിക്കേണ്ടത്. ഞാൻ തയാറാണ്. പാർട്ടി ആവശ്യപ്പെട്ടാൽ ഞാൻ മത്സരിക്കുമെന്നും തരൂർ പറഞ്ഞു.

എതിരാളി നരേന്ദ്ര മോദി ആയാലും പ്രശ്നമില്ല. ഞാൻ ചെയ്ത സേവനങ്ങൾ ജനങ്ങൾ കണ്ടിട്ടുണ്ട്. എന്‍റെ ഗുണങ്ങളും കഴിവുകളും കഴിവില്ലായ്മയുമെല്ലാം ജനം കണ്ടിട്ടുണ്ട്. അവർക്ക് മതിയായി എന്ന് തോന്നിയാൽ എം.പിയെ മാറ്റാൻ അവർക്ക് അവകാശമുണ്ട്. രാഷ്ട്രീയത്തിൽ വരുമ്പോൾ വിദേശകാര്യ മന്ത്രിയാകുക എന്നത് ആഗ്രഹമായിരുന്നു. ഇനി അത് ജനങ്ങളുടെ കൈയിലാണ്. പാർട്ടി ആവശ്യപ്പെട്ടാൽ നാലാമത്തെ തവണ, അവസാനത്തെ തവണയായിരിക്കും എം.പി ആകുകയെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോഴത്തെ സ്ഥിതിയിൽ ഫോക്കസ് ലോക്സഭയിലാണ്. അതിനുശേഷം ആ സമയത്തെ രാഷ്ട്രീയ സാഹചര്യത്തിൽ നിയമസഭയിലേക്ക് മത്സരിക്കുന്നത് നോക്കാമെന്നും തരൂർ വ്യക്തമാക്കി.

Tags:    
News Summary - even if Modi comes and contests in Thiruvananthapuram, he cannot defeat me says Tharoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.