കോഴിക്കോട്: മെഡിക്കൽ വിദ്യാർഥിനി കോളജ് കെട്ടിടത്തിൽനിന്ന് ചാടി ആത്മഹത്യ ചെയ്ത സംഭവത്തിനു പിന്നിൽ അപകീർത്തികരമായ ഫേസ്ബുക്ക് പോസ്റ്റെന്നു സൂചന. മണാശ്ശേരി കെ.എം.സി.ടി മെഡിക്കൽ കോളജിലെ എം.ബി.ബി.എസ് നാലാം വർഷ വിദ്യാർഥിനി തൃശൂർ എടതുരുത്തി സ്വദേശി ഊഷ്മൾ (22) ആണ് ആത്മഹത്യ ചെയ്തത്. ബുധനാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് ഉൗഷ്മൾ കെ.എം.സി.ടി ഡെൻറൽ കോളജിെൻറ ആറാം നിലയിൽനിന്ന് ചാടി മരിച്ചത്. വിദ്യാർഥികളുടെ ഫേസ്ബുക്ക് പേജിൽ ഉൗഷ്മളിെൻറ പേരിൽ ചിലർ പോസ്റ്റ് ഇടുകയായിരുന്നുവെന്നാണ് അറിയുന്നത്.
അശ്ലീല രീതിയിലുള്ള പോസ്റ്റിെൻറ നിജസ്ഥിതിയെക്കുറിച്ച് നിരവധി വിദ്യാർഥികൾ ഉൗഷ്മളിനോട് അന്വേഷിക്കുകയും ചെയ്തിരുന്നു. തുടർന്ന് മാനസികമായി തകർന്ന കുട്ടി മറുപടി പോസ്റ്റ് ഇടുകയും ആത്മഹത്യ ചെയ്യുകയുമായിരുന്നു. ഇതിെൻറ സ്ക്രീൻഷോട്ട് വിദ്യാർഥികളുടെ വാട്സ്ആപ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യപ്പെട്ടതായും സംശയിക്കപ്പെടുന്നു. കൊടുവള്ളി സി.െഎ ബിശ്വാസിനാണ് അന്വേഷണച്ചുമതല. ഫേസ്ബുക്ക് സംഭവത്തെക്കുറിച്ച് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.