തിരുവനന്തപുരം: ലോക്ഡൗണിനെ തുടർന്ന് സംസ്ഥാനത്തിന് കനത്ത സാമ്പത്തികപ്രത്യാഘാത മെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലഭ്യമായ വിവരങ്ങളനുസരിച്ച് 2020-21 സാമ്പത്തികവർഷ ത്തിെൻറ ആദ്യപാദത്തിൽ കേരളത്തിെൻറ മൊത്തം മൂല്യവർധനയിൽ 80,000 കോടിയുടെ നഷ്ടമുണ്ടാ കുമെന്നാണ് കണക്കാക്കുന്നത്. സ്ഥിതിഗതി മെച്ചപ്പെട്ടില്ലെങ്കിൽ നഷ്ടം വർധിക്കും.
സംസ്ഥാനത്തെ 83.30 ലക്ഷം സ്വയം തൊഴിൽ-കാഷ്വൽ തൊഴിലാളികൾക്ക് 14000 കോടിയാണ് വേതനനഷ്ടം. ഹോട്ടൽ മേഖലയിൽ 6000 കോടിയുടെയും റസ്റ്റാറൻറ്് മേഖലയിൽ 14000 കോടിയുടെയും നഷ്ടമുണ്ടായി. ഇക്കാര്യങ്ങളെല്ലാം പ്രധാനമന്ത്രിയുമായുള്ള വിഡിയോ കോൺഫറൻസിലും അതിനും മുമ്പും കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്.
മത്സ്യബന്ധനമേഖലയിലും വിവരസാങ്കേതികമേഖലയിലും ഗണ്യമായ തൊഴിൽനഷ്ടമുണ്ടായി. വരുമാനം നിലച്ചത് ചെറുകിട വ്യാപാരികളെ കടുത്ത സാമ്പത്തികപ്രതിസന്ധിയിലേക്ക് തള്ളിവിട്ടു. ചെറുകിടവ്യാപാരികളിൽ വലിയൊരു വിഭാഗവും സ്വയംതൊഴിൽ വരുമാനമാർഗമായി സ്വീകരിച്ചവരാണ്.
അതിനാൽ ചെറുകിടവ്യാപാരികൾക്ക് പ്രത്യേക ശ്രദ്ധ നൽകണം. അതിനായി ദേശീയദുരന്ത നിവാരണ ഫണ്ടിെൻറ അടിസ്ഥാനത്തിലുള്ള പാക്കേജിൽ ഇവരെ ഉൾപ്പെടുത്തണം.
സംസ്ഥാനം മുേന്നാട്ടുവെച്ച മറ്റ് ആവശ്യങ്ങൾ
•അസംഘടിത മേഖലയിലെ തൊഴിലാളികൾക്കായി ദേശീയ തലത്തിൽ വരുമാനസഹായ പദ്ധതി അനുവദിക്കണം.
•ലോക്ഡൗൺ ബാധിച്ച ചെറുകിട വ്യാപാരികൾക്ക് രണ്ട് മുതൽ അഞ്ച് ലക്ഷം വരെ വായ്പ അനുവദിക്കണം. ഇതിെൻറ പലിശ ആശ്വാസ നടപടി എന്ന നിലയിൽ കേന്ദ്രം വഹിക്കണം. വ്യവസായമേഖലയിലെ തൊഴിൽ നിലനിർത്താൻ സബ്സിഡി അനുവദിക്കണം.
•ചെറുകിട സംരംഭങ്ങൾക്ക് 50 ശതമാന പലിശയിളവിൽ ലോണുകൾ നൽകണം.
•ഇ.പി.എഫ് പരിധി 15,000 രൂപയിൽ നിന്ന് 25,000 രൂപയായി ഉയർത്തണം.
•െചറുകിട സംരംഭങ്ങളിലെ തൊഴിലാളികൾക്ക് ഇ.എസ്.െഎ വേതനം അനുവദിക്കണം.
•പി.പി.ഇ കിറ്റുകളുടെ ആവശ്യം വർധിക്കുന്ന സാഹചര്യത്തിൽ ഇവയുടെ സമാഹരണത്തിെൻറ ഉത്തരവാദിത്തം കേന്ദ്രം ഏറ്റെടുക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.