മുന്നോക്ക സാമ്പത്തിക സംവരണം വിഷയത്തിൽ സുപ്രീംകോടതി വിധി സ്വാഗതാര്‍ഹമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ എം.പി. മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് തൊഴില്‍,വിദ്യാഭ്യാസ മേഖലയില്‍ പത്തുശതമാനം സംവരണം ഏര്‍പ്പെടുത്തുമ്പോള്‍ സംവരണ വിഭാഗങ്ങളുടെ ആനുകൂല്യങ്ങളെ ബാധിക്കാതെയും അവരുടെ അവകാശത്തെ കവരാതെയും ഇത് നടപ്പാക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്.
നിലവില്‍ അര്‍ഹതപ്പെട്ടവരുടെ അവകാശം നഷ്ടപ്പെടുത്തുന്ന നടപടി ഉണ്ടാകാന്‍ പാടില്ല. സാമൂഹ്യനീതി ഉറപ്പാക്കേണ്ടത് അനിവാര്യവും അത്യാവശ്യവുമാണ്. പഠിക്കാന്‍ കഴിവുണ്ടായിട്ടും വ്യവസ്ഥിതികളുടെ പേരില്‍ നീതി നിഷേധിക്കുന്നതും മാറ്റിനിര്‍ത്തുന്നതും പരിഷ്‌കൃത സമൂഹത്തിന് ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നതല്ലെന്നും സുധാകരന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.