തിരുവനന്തപുരം: സെക്രേട്ടറിയറ്റിലെ പൊതുഭരണവകുപ്പ് സ്ഥിതിചെയ്യുന്ന നോര്‍ത്ത് സാന്ഡ്വിച്ച് ബ്ലോക്കിൽ തീപിടിത്തം. ഇവിടെയുള്ള പ്രോേട്ടാകോൾ ഒാഫിസിലും ജലസേചനമന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ ഒാഫിസിന് സമീപം വരെയും തീപടർന്നു. ചില ഫയലുകളും ഒരു കമ്പ്യൂട്ടറും കത്തിനശിച്ചു. അഗ്നിശമനസേന സ്ഥലത്തെത്തി തീയണച്ചു. വൈകുന്നേരം അേഞ്ചാടെയാണ് തീപിടിത്തമുണ്ടായത്.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പ്രോട്ടോകോള്‍ ഓഫിസറുടെ ഓഫിസ് ഇവിടെയുള്ളതാണ് വിഷയത്തിെൻറ ഗൗരവം വർധിപ്പിക്കുന്നത്. വിമാനത്താവളത്തിലൂടെയുള്ള സ്വര്‍ണക്കടത്ത്, മതഗ്രന്ഥം കൊണ്ടുവന്ന സംഭവം എന്നിവയുമായി ബന്ധപ്പെട്ട ദൃശ്യങ്ങളും ഫയലുകളും അന്വേഷണ ഏജൻസികൾ ആവശ്യപ്പെട്ടത് പൊതുഭരണവകുപ്പിനോടും പ്രോട്ടോകോള്‍ ഓഫിസറോടുമാണ്.
അതിനാൽ ഇവിടെ ഉണ്ടായ തീപിടിത്തം ദുരൂഹത വർധിപ്പിക്കുന്നു. എന്നാൽ, സ്വർണക്കടത്തുൾപ്പെടെ തെളിവുകൾ നശിപ്പിക്കാൻ ഫയലുകൾ കത്തിച്ചതാണെന്ന് പ്രതിപക്ഷം ആരോപിച്ചു. പല നിർണായക രേഖകളും കത്തിനശിച്ചതായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും കെ. സുരേന്ദ്രനും പറഞ്ഞു. സംഭവസ്ഥലം സന്ദർശിക്കാനെത്തിയ ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്ത് നീക്കി. മാധ്യമപ്രവർത്തകരെ ചീഫ്സെക്രട്ടറി വിശ്വാസ്മേത്ത എത്തി സെക്രേട്ടറിയറ്റിൽനിന്ന് പുറത്താക്കി. സ്ഥലം എം.എൽ.എ വി.എസ്. ശിവകുമാറിനെ കയറ്റിവിടാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കേൻറാൺമെൻറ് ഗേറ്റിന് മുന്നിൽ കുത്തിയിരിപ്പ് നടത്തി.
നിർണായക ഫയലുകൾ ഇവിടെ
സെക്രേട്ടറിയറ്റിലെ എല്ലാ വകുപ്പുകളുടെയും നിയന്ത്രണം പൊതുഭരണവകുപ്പിനാണ്. മുഖ്യമന്ത്രിയുടെ വിദേശയാത്രകളുമായി ബന്ധപ്പെട്ട ഫയലുകളും നയതന്ത്രപരമായ കാര്യങ്ങള്‍ക്ക് അനുവാദം കൊടുക്കുന്നതുമായി ബന്ധപ്പെട്ട ഫയലുകളും സൂക്ഷിക്കുന്നത് ഇവിടെയും പ്രോേട്ടാകോൾ ഒാഫിസിലുമാണ്.
സ്വര്‍ണക്കടത്ത് കേസന്വേഷിക്കുന്ന കസ്റ്റംസും എൻ.െഎ.എയും എന്‍ഫോഴ്സ്മെൻറ് ഡയറക്ടറേറ്റും സുപ്രധാന രേഖകള്‍ ആവശ്യപ്പെട്ട് പൊതുഭരണവകുപ്പിന് കത്ത് നല്‍കിയിരുന്നു. സെക്രേട്ടറിയറ്റിലെ ദൃശ്യങ്ങൾ ആവശ്യപ്പെട്ട് എൻ.െഎ.എ കത്ത് നൽകിയിട്ടും പൊതുഭരണവകുപ്പ് ദൃശ്യങ്ങൾ കൈമാറിയിട്ടില്ല.
മന്ത്രി കെ.ടി. ജലീലുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളുടെ ഫയലുകളും അന്വേഷണസംഘം പ്രോട്ടോകോള്‍ ഓഫിസറോട് ചോദിച്ചിരുന്നു. സി-ആപ്റ്റിലെ വാഹനത്തില്‍ മതഗ്രന്ഥങ്ങള്‍ വിതരണം ചെയ്തതടക്കമുള്ള കാര്യങ്ങളും ചോദിച്ചിരുന്നു.
എന്നാല്‍, ചില ദൃശ്യങ്ങള്‍ ഇടിമിന്നലില്‍ നശിെച്ചന്നായിരുന്നു പൊതുഭരണവകുപ്പ് നൽകിയ വിശദീകരണം. ആ സാഹചര്യം നിലനിൽക്കുേമ്പാൾ അതുമായി ബന്ധപ്പെട്ട ഫയലുകൾ കൈകാര്യം ചെയ്യുന്ന വിഭാഗത്തിൽ തീപിടിത്തമുണ്ടായത് ദുരൂഹത വർധിപ്പിക്കുന്നതാണ്.
പ്രധാന ഫയലുകളൊന്നും നശിച്ചിട്ടില്ല –അഡീഷനല്‍ സെക്രട്ടറി
തിരുവനന്തപുരം: പ്രധാന ഫയലുകളൊന്നും കത്തിനശിച്ചിട്ടില്ലെന്ന് പൊതുഭരണവകുപ്പ് അഡീഷനല്‍ സെക്രട്ടറി പി. ഹണി മാധ്യമപ്രവർത്തകരോട് പറഞ്ഞു. പ്രധാന ഫയലുകളൊന്നും തീപിടിത്തമുണ്ടായ മുറിയില്‍ ഉണ്ടായിരുന്നില്ല. കഴിഞ്ഞദിവസം പൊതുഭരണ വകുപ്പിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. മറ്റ് ജീവനക്കാർ ക്വാറൻറീനിലായിരുന്നു. രണ്ടുപേര്‍ മാത്രമാണ് ജോലിെക്കത്തിയത്. കമ്പ്യൂട്ടറില്‍നിന്നുള്ള ഷോർട്ട്സര്‍ക്യൂട്ടാണ് തീപിടിത്ത കാരണം. ഉടന്‍ ഫയര്‍ഫോഴ്സിനെ അറിയിക്കുകയും തീ പൂര്‍ണമായി കെടുത്തുകയും ചെയ്തു. വിവിധ െഗസ്റ്റ് ഹൗസുകളിലെ റൂം ബുക്കിങ്ങുമായി ബന്ധപ്പെട്ട ഫയലുകളാണ് കത്തിനശിച്ചത്. നാല് മാസത്തിന് മുമ്പുള്ള ഫയലുകളാണവയെന്നും കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.