മലപ്പുറം: ഉരുൾപൊട്ടി ജില്ലയിൽ അഞ്ചുമരണം. എടവണ്ണ കുണ്ടുതോടിലും വഴിക്കടവ് ആന മറിയിലും മലപ്പുറം കോട്ടക്കുന്നിലുമാണ് അപകടമുണ്ടായത്. കുണ്ടുതോടിൽ വീട് തകർ ന്ന് കുടുംബത്തിലെ നാലുപേർ മരിച്ചു. കുട്ടശ്ശേരി മുഹമ്മദിെൻറ മകൻ യൂനുസ് ബാബു (40), ഭാര് യ നുസ്റത്ത് (36), മക്കളായ സന ഫാത്തിമ (ചിഞ്ചു -11), ഷാനിൽ (എട്ട്) എന്നിവരാണ് മരിച്ചത്. ഇവരുടെ മറ്റുമക്കളും മമ്പാട് എം.ഇ.എസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളുമായ ഷാമിൽ (15), ഷഹീം (13) എന്നിവർ രക്ഷപ്പെട്ടു.
വഴിക്കടവ് ആനമറിയിൽ ഉരുൾപൊട്ടലിൽ കാണാതായ സാജിദയുടെ (48) മൃതദേഹം വെള്ളിയാഴ്ച രാവിലെ നടത്തിയ തിരച്ചിലിൽ കണ്ടെത്തി. കുണ്ടുതോടിൽ വെള്ളിയാഴ്ച പുലർച്ച 3.15നാണ് വീട് തകർന്നത്. അപകടം നടന്ന ഉടൻ കുടുങ്ങിക്കിടന്ന രണ്ടുകുട്ടികളെ രക്ഷപ്പെടുത്താൻ സാധിച്ചു. മറ്റുള്ള നാലുപേരെയും രാവിലെ 5.15ഓടെ പുറത്തെടുത്തെങ്കിലും രക്ഷിക്കാനായില്ല.
വഴിക്കടവ് ആനമറിയിൽ ഉരുൾപൊട്ടലിൽ കാണാതായ സാജിദയുടെ മൃതദേഹം വെള്ളിയാഴ്ച രാവിലെ നടത്തിയ തിരച്ചിലിലാണ് കണ്ടെത്തിയത്. വ്യാഴാഴ്ച 4.30ഓടെ ഫോറസ്റ്റ് ചെക്ക്പോസ്റ്റിന് സമീപം ഉരുൾപൊട്ടിയാണ് സാജിദയെയും സഹോദരി മൈമൂനയെയും (51) കാണാതായത്. മൈമൂനക്കുവേണ്ടി തിരച്ചിൽ തുടരുകയാണ്. മലപ്പുറം കോട്ടക്കുന്നിന് പിറകിൽ മണ്ണിടിഞ്ഞ് അപകടത്തിൽപെട്ട ചാത്തംകുളം സത്യെൻറ കുടുംബത്തിനുവേണ്ടി രക്ഷാപ്രവർത്തനം തുടരുന്നു. സത്യെൻറ ഭാര്യ സരോജിനി, മരുമകൾ ഗീതു, രണ്ടുവയസ്സായ കുട്ടി എന്നിവരാണ് കുടുങ്ങിക്കിടക്കുന്നത്. മകൻ ശരത് രക്ഷപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.