തിരുവനന്തപുരം: ഉന്നതി സ്കോളർഷിപ്പിൽ പട്ടികജാതി വിഭാഗത്തിൽപ്പെട്ട അഞ്ച് വിദ്യാർത്ഥികൾ കൂടി വിദേശത്തേക്ക് പോകുന്നു. ഇവർക്കുള്ള വിസ പകർപ്പുകൾ മന്ത്രി കെ. രാധാകൃഷ്ണൻ കൈമാറി. പട്ടികജാതി വികസന വകുപ്പ് 25 ലക്ഷം രൂപ വീതം സ്കോളർഷിപ്പ് നൽകിയാണ് ഇവർക്ക് വിദേശ പഠനത്തിന് അവസരമൊരുക്കിയത്.
ബ്രിട്ടനിലെ വിവിധ സർവകലാശാലകളിലെ പി. ജി കോഴ്സുകൾക്കാണ് പ്രവേശനം ലഭിച്ചത്. ജനുവരി 28 ന് യാത്ര തിരിക്കും. നിയമസഭ ഓഫീസിലെത്തിയ വിദ്യാർത്ഥികളെ മന്ത്രി അഭിനന്ദിച്ചു. വിദേശ പഠനത്തിൽ നിന്നു കിട്ടുന്ന അവസരങ്ങൾ നാടിന് പ്രയോജനപ്പെടുന്ന വിധത്തിൽ ഉപയോഗിക്കണമെന്ന് മന്ത്രി വിദ്യാർത്ഥികളോട് അഭ്യർത്ഥിച്ചു. പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ കെ ഗോപാലകൃഷ്ണനും ഒപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.