ചങ്ങനാശ്ശേരി: വെള്ളപ്പൊക്കം തടസ്സമായപ്പോൾ നിര്‍ധന കുടുംബത്തിന് വീട്ടുമുറ്റത്ത് സ്വന്തം ചെലവില്‍ പന്തലിട്ട് മരണാനന്തര ചടങ്ങുകള്‍ നടത്താന്‍ അനുമതി നൽകി യുവാവിെൻറ മാതൃക. ചങ്ങനാശ്ശേരി പൂവം നക്രാല്‍ പുതുവേല്‍ മണപറമ്പില്‍ സാറാമ്മ ചാക്കോയുടെ (81) സംസ്കാര ചടങ്ങുകള്‍ക്കാണ് പൂവം റോബിന് വില്ലയില്‍ റോബിന് മാത്യു വീട്ടുമുറ്റം വിട്ടുനൽകിയത്.
ചങ്ങനാശ്ശേരിയുടെ പടിഞ്ഞാറന്‍ പ്രദേശമായ നക്രാല്‍ പുതുവേലില്‍ വെള്ളപ്പൊക്കത്തിൽ ഭൂരിപക്ഷം വീടുകളിലും വെള്ളം കയറിക്കിടക്കുകയാണ്. വെള്ളം ഉയര്‍ന്നതിനെ തുടര്‍ന്ന് സാറാമ്മ ചാക്കോയെ അടൂരിന് സമീപം ബന്ധുവീട്ടില്‍ താമസിപ്പിച്ചിരിക്കുകയായിരുന്നു. ഏക മകന് സന്തോഷ് പൂവത്തെ ദുരിതാശ്വാസ ക്യാമ്പിലും താമസിച്ചുവരുകയായിരുന്നു. ഞായറാഴ്ച രാത്രി വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് മരിച്ചു. തുടര്‍ന്ന് മൃതദേഹം അടൂരില്‍നിന്ന് നാട്ടിലെത്തിച്ചെങ്കിലും വെള്ളപ്പൊക്കത്തെ തുടര്‍ന്ന് വീട്ടില്‍ പൊതുദര്‍ശനത്തിനും സംസ്കാര ചടങ്ങുകള്‍ക്കും വെക്കാന്‍ കഴിയാതെ മകനും ബന്ധുക്കളും ബുദ്ധിമുട്ടി. വിവരമറിഞ്ഞ റോബിന് സ്വയം മുന്നോട്ടുവരുകയായിരുന്നു.
വീട്ടുമുറ്റം വൃത്തിയാക്കി സ്വന്തം ചെലവില്‍ പന്തലിടുകയും മറ്റ് സൗകര്യം ഏര്‍പ്പെടുത്തുകയും ചെയ്തു. അന്ത്യകര്‍മങ്ങള്‍ക്കെത്തിയ ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും റോബിനും ഭാര്യ സിജിയും ചായവും ചെറുഭക്ഷണവും നൽകി. പ്രാര്ഥനചടങ്ങുകള്ക്ക് ശേഷം പരുത്തുംപാറയിലെ ശ്മശാനത്തില്‍ മൃതദേഹം സംസ്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.