മാനന്തവാടി: വയനാട് മാനന്തവാടിയിലെ ആളെക്കൊല്ലി കാട്ടാന ബേലൂർ മഖ്നയെ പിടികൂടാനുള്ള ദൗത്യം നാലാം ദിവസം പുനരാരംഭിച്ചു. ആന ഇപ്പോൾ ഇരുമ്പുപാലം ഭാഗത്തെ വനമേഖലയിൽ ഉണ്ടെന്നാണ് വിവരം. മണ്ണുണ്ടി കോളനിയിൽനിന്നും ഒന്നര കിലോമീറ്റർ ദൂരെയുള്ള തോൽപെട്ടി -കാട്ടിക്കുളം റോഡിലെ ഇരുമ്പുപാലം കോളനിക്ക് സമീപത്തേക്ക് നീങ്ങിയെന്നാണ് ഒടുവിൽ ലഭിച്ച വിവരം.
ദൗത്യ സംഘം ആനയുടെ 400 മീറ്റർ അകലെ എത്തിക്കഴിഞ്ഞു. തുറസ്സായ സ്ഥലമായതിനാൽ ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ കാട്ടാനയെ മയക്കുവെടി വെച്ച് തളക്കാൻ കഴിയുമെന്നാണ് കരുതുന്നത്. പത്ത് പേരടങ്ങുന്ന പത്ത് സംഘങ്ങളാണ് ഇപ്പോൾ വനത്തിൽ നിലയുറപ്പിച്ചിരിക്കുന്നത്.
കാട്ടാനയെ ഇരുമ്പ് പാലം ഭാഗത്ത് കണ്ടെത്തിയെന്ന് ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും പ്രദേശത്ത് വനംവകുപ്പ് ജീപ്പിൽ അനൗൺസ്മെന്‍റ് നടത്തി.
അടിയന്തര സാഹചര്യത്തിൽ ബന്ധപ്പെടേണ്ട വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഫോൺ നമ്പറുകൾ:
രാഹുൽ- റേഞ്ച് ഫോറസ്റ്റ് ഓഫിസർ -7907704985, രാജേഷ് -റേഞ്ച് ഫോറസ്റ്റ് ഓഫിസർ -8547602504, സുനിൽകുമാർ -റേഞ്ച് ഫോറസ്റ്റ് ഓഫിസർ -9447297891.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.