അമ്പലപ്പുഴയിലെ വീഴ്​ച; സി.പി.എം അന്വേഷണ കമീഷൻ തെളിവെടുപ്പ്​ തുടങ്ങി

ആ​ല​പ്പു​ഴ: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​മ്പ​ല​പ്പു​ഴ മ​ണ്ഡ​ല​ത്തി​ൽ മു​ൻ മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ അ​ട​ക്ക​മു​ള്ള​വ​രു​ടെ വീ​ഴ്ച​യെ​ക്കു​റി​ച്ച ആ​രോ​പ​ണ​ത്തി​ൽ സി.​പി.​എം അ​ന്വേ​ഷ​ണ ക​മീ​ഷ​ൻ തെ​ളി​വെ​ടു​പ്പ്​ ആ​രം​ഭി​ച്ചു.

ക​മീ​ഷ​ൻ അം​ഗ​ങ്ങ​ളാ​യ എ​ള​മ​രം ക​രീം, കെ.​ജെ. തോ​മ​സ്​ എ​ന്നി​വ​ർ​ക്ക്​ മു​ന്നി​ൽ ഹാ​ജ​രാ​യ സു​ധാ​ക​ര​ൻ മൂ​ന്ന​ര​മ​ണി​ക്കൂ​റി​​ലേ​റെ നി​ല​പാ​ടു​ക​ൾ വി​ശ​ദീ​ക​രി​ച്ചു. ത​നി​ക്ക്​ പ​റ​യാ​നു​ള്ള കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യ​തി​നൊ​പ്പം എ​ഴു​തി ത​യാ​റാ​ക്കി​യ ക​ണ​ക്കു​ക​ളും വി​ശ​ദീ​ക​ര​ണ​ങ്ങ​ളും ഉ​ൾ​പ്പെ​ടെ വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട്​ കൈ​മാ​റി​യെ​ന്നാ​ണ്​ വി​വ​രം. അ​മ്പ​ല​പ്പു​ഴ​യി​ൽ മാ​ത്ര​മ​ല്ല, ആ​ല​പ്പു​ഴ​യി​ലും അ​രൂ​രി​ലും സ​മാ​ന​രീ​തി​യി​ൽ ബൂ​ത്തു​ത​ല​ത്തി​ൽ വോ​ട്ടു​ചോ​ർ​ച്ച​യു​ണ്ടാ​യെ​ന്ന ക​ണ​ക്കു​ക​ളും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്ന​താ​യാ​ണ്​ സൂ​ച​ന. സു​ധാ​ക​ര​നാ​ണ്​ ക​മീ​ഷ​ന്​ മു​ന്നി​ൽ ആ​ദ്യം തെ​ളി​വെ​ടു​പ്പി​ന്​ ഹാ​ജ​രാ​യ​ത്.

ജി​ല്ല സെ​ക്ര​േ​ട്ട​റി​യ​റ്റ്​ അം​ഗ​ങ്ങ​ളാ​യ കെ. ​പ്ര​സാ​ദ്, കെ. ​രാ​ഘ​വ​ൻ എ​ന്നി​വ​രി​ൽ​നി​ന്നും വി​വ​ര​ങ്ങ​ൾ തേ​ടി. സു​ധാ​ക​ര​നെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​മു​ന്ന​യി​ച്ച എ​ച്ച്. സ​ലാം എം.​എ​ൽ.​എ ഉ​ച്ച​ക്കു​ശേ​ഷ​മാ​ണ്​ ക​മീ​ഷ​ന്​ മു​ന്നി​ലെ​ത്തി​യ​ത്. തെ​ര​ഞ്ഞെ​ടു​പ്പ്​ വീ​ഴ്​​ച​യു​ണ്ടാ​യെ​ന്ന്​ പാ​ർ​ട്ടി യോ​ഗ​ങ്ങ​ളി​ൽ ആ​രോ​പ​ണ​ങ്ങ​ളും പ​രാ​തി​യും ഉ​ന്ന​യി​ച്ച​വ​രി​ല്‍നി​ന്നാ​ണ്​ പ്ര​ധാ​ന​മാ​യും വി​വ​ര​ങ്ങ​ള്‍ തേ​ടു​ന്ന​ത്.

അ​മ്പ​ല​പ്പു​ഴ​യി​ൽ പാ​ര്‍ട്ടി സ്ഥാ​നാ​ര്‍ഥി എ​ച്ച്. സ​ലാം വി​ജ​യി​ച്ചെ​ങ്കി​ലും ഭൂ​രി​പ​ക്ഷ​ത്തി​ലും ല​ഭി​ച്ച വോ​ട്ടി​ലും കു​റ​വു​ണ്ടാ​യി. വി​മ​ര്‍ശ​ന​ങ്ങ​ളു​യ​ര്‍ന്ന ജി​ല്ല നേ​തൃ​യോ​ഗ​ത്തി​ലും തെ​ര​ഞ്ഞെ​ടു​പ്പ് അ​വ​ലോ​ക​ന​രേ​ഖ അം​ഗീ​ക​രി​ച്ച സം​സ്ഥാ​ന ക​മ്മി​റ്റി​യി​ലും സു​ധാ​ക​ര​ന്‍ വി​ട്ടു​നി​ന്നി​രു​ന്നു. അ​മ്പ​ല​പ്പു​ഴ​യി​ല്‍ സീ​റ്റ് ല​ഭി​ക്കാ​ത്ത​തി​െൻറ എ​തി​ര്‍പ്പ് സു​ധാ​ക​ര​ൻ പ്ര​ചാ​ര​ണ​ത്തി​നി​ടെ​യും അ​ല്ലാ​തെ​യും പ്ര​ക​ടി​പ്പി​െ​ച്ച​ന്നാ​യി​രു​ന്നു പ്ര​ധാ​ന ആ​രോ​പ​ണം.

അ​മ്പ​ല​പ്പു​ഴ​യി​ലെ സ്ഥാ​നാ​ര്‍ഥി എ​സ്.​ഡി.​പി.​ഐ​ക്കാ​ര​നാ​ണെ​ന്ന് പ്ര​ചാ​ര​ണം ഉ​യ​ർ​ന്നി​ട്ടും പ്ര​തി​രോ​ധി​ക്കാ​ന്‍ സു​ധാ​ക​ര​ന്‍ ശ്ര​മി​ച്ചി​ല്ലെ​ന്നാ​യി​രു​ന്നു സ​ലാ​മി​െൻറ പ്ര​ധാ​ന പ​രാ​തി.

കു​ടും​ബ​യോ​ഗ​ങ്ങ​ളി​ലെ ശ​രീ​ര​ഭാ​ഷ വോ​ട്ട​ര്‍മാ​ര്‍ക്ക് തെ​റ്റാ​യ സൂ​ച​ന​ക​ള്‍ ന​ല്‍കു​ന്ന​താ​യി​രു​ന്നു. മ​ണ്ഡ​ല​ത്തി​ല്‍ വി​ക​സ​ന​രേ​ഖ പു​റ​ത്തി​റ​ക്കി​യി​ല്ല തു​ട​ങ്ങി​യ ആ​ക്ഷേ​പ​ങ്ങ​ളും ഉ​യ​ര്‍ന്നി​രു​ന്നു. ഇ​ത്​ തെ​ളി​യി​ക്കാ​ൻ സു​ധാ​ക​ര​നെ​തി​രെ​യു​ള്ള ശ​ബ്​​ദ​രേ​ഖ​യ​ട​ക്കം തെ​ളി​വു​ക​ൾ ഹാ​ജ​രാ​ക്കി​യ​താ​യാ​ണ്​​ വി​വ​രം. തെ​ളി​വെ​ടു​പ്പ്​ ഞാ​യ​റാ​ഴ്​​ച​യും തു​ട​രും.

അ​മ്പ​ല​പ്പു​ഴ​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മ്മി​റ്റി​യി​ൽ ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന സി.​പി.​എം അം​ഗ​ങ്ങ​ൾ ഹാ​ജ​രാ​കാ​ൻ നോ​ട്ടീ​സ്​ ന​ൽ​കി​യി​ട്ടു​ണ്ട്​്. ജി​ല്ല സെ​ക്ര​േ​ട്ട​റി​യ​റ്റ്​ അം​ഗ​ങ്ങ​ൾ, ജി​ല്ല ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി എ​ന്നി​വ​രി​ൽ​നി​ന്നും വി​വ​ര​ങ്ങ​ൾ തേ​ടും. അ​ടു​ത്ത സം​സ്ഥാ​ന ക​മ്മി​റ്റി​ക്ക് മു​മ്പ്​ ക​മീ​ഷ​ൻ റി​പ്പോ​ർ​ട്ട്​ ന​ൽ​കു​മെ​ന്നാ​ണ്​ സൂ​ച​ന.

Tags:    
News Summary - G Sudhakaran attended the CPM Commission of Inquiry in assembly election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.