ചാലക്കുടി: തനിക്കെതിരായ വ്യാജ മയക്കുമരുന്ന് കേസ് റദ്ദാക്കിയ ഹൈകോടതി നടപടിയിൽ സന്തോഷമുണ്ടെന്ന് ഷീല സണ്ണി ‘മാധ്യമ’ത്തോട് പറഞ്ഞു. ആരാണ് തന്നെ കേസിൽ കുടുക്കിയതെന്ന് കണ്ടെത്തണം. കുടുംബം ഒറ്റക്കെട്ടായി ഒപ്പമുണ്ടായതിനാലാണ് പിടിച്ചുനിൽക്കാൻ കഴിഞ്ഞതെന്നും അവർ പറഞ്ഞു.
എല്ലാറ്റിലും ഉപരി ജാമ്യത്തിലിറക്കാൻ ഏറെ ശ്രമിച്ച അഡ്വ. നിബിൻ കരീമിനോട് നന്ദിയുണ്ട്. 72 ദിവസത്തിലേറെ അന്യായമായി തടങ്കലിൽ കഴിയേണ്ടിവന്നതിനാൽ ഇപ്പോൾ ഉപജീവനമാർഗം നഷ്ടപ്പെട്ട സ്ഥിതിയാണ്.
സ്വന്തം ജോലി ചെയ്ത് ജീവിക്കണമെന്നാണ് ആഗ്രഹം. പാർലർ ആരംഭിക്കാനാണ് ഇനിയത്തെ ശ്രമം. അതിനായി മലപ്പുറത്തെ തണൽ ചാരിറ്റബിൾ സംഘടനയടക്കം സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ഷീല സണ്ണി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.