തലശ്ശേരി: സ്വർണപ്പണയ തട്ടിപ്പ് നടത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. തലശ്ശേരി നിട്ടൂർ ഗുംട്ടി എടച്ചോളിപറമ്പ ജലാലിയ ഹൗസിൽ സാഹിറാണ് (37 അറസ്റ്റിലായത്. സ്വർണം പലിശയില്ലാതെ മാർക്കറ്റ് വിലയിൽ നിന്ന് 4000 രൂപ കുറച്ച് പണയത്തിന് എടുക്കുമെന്നും തിരികെ എടുക്കുന്ന സമയം തൂക്കത്തിന് തുല്യമായ പുതിയ സ്വർണാഭരണങ്ങൾ പണിക്കൂലിയില്ലാതെ തരുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 2021 മാർച്ച് 15 മുതൽ തലശ്ശേരിയിൽ പലപ്പോഴായി 544 ഗ്രാം സ്വർണാഭരണങ്ങൾ പണയം വെച്ച് തട്ടിപ്പിനിരയായി എന്ന ഒരു വ്യക്തിയുടെ പരാതിയിലാണ് യുവാവ് അറസ്റ്റിലായത്.
കാലാവധിയായ ശേഷം സ്വർണത്തിന് സമീപിച്ചപ്പോൾ തിരികെ നൽകാതെ പ്രതികൾ വിശ്വാസവഞ്ചന ചെയ്യുകയായിരുന്നു. തുടർന്നാണ് തലശ്ശേരി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. തലശ്ശേരി പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ പ്രസാദിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.