????????? ??????? ???????????????? ?????????? ???????????�

സ്വർണക്കടത്ത്​ കേസ്​: റമീസി​െൻറ വീട്ടിൽ കസ്​റ്റംസ് റെയ്ഡ്

മലപ്പുറം: സ്വർണക്കടത്ത് കേസിൽ അറസ്​റ്റിലായ പെരിന്തൽമണ്ണ വെട്ടത്തൂർ സ്വദേശി റമീസി​​​െൻറ വീട്ടിൽ കസ്​റ്റംസ് റെയ്ഡ്. വെട്ടത്തൂരിലെ വീട്ടിൽ കോഴിക്കോട് കസ്​റ്റംസ് പ്രിവൻറിവ് യൂനിറ്റി​​​െൻറയും  പെരിന്തൽമണ്ണ എ.എസ്.പി ഹേമലതയുടെയും നേതൃത്വത്തിലാണ് പരിശോധന നടന്നത്.

ഞായറാഴ്ച വൈകീട്ട് 5.30ന് തുടങ്ങിയ പരിശോധന 6.45 വരെ തുടർന്നു. കോഴിക്കോട് കസ്​റ്റംസിലെ ഏഴംഗ സംഘമാണ് പരിശോധനയിൽ പങ്കെടുത്തത്. രേഖകൾ പിടിച്ചെടുത്തതായി സൂചനയുണ്ട്.

Latest Video:

Full View
Tags:    
News Summary - gold smuggling case update

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.