മൂഫിയയുടെ പിതാവ് മുഖ്യമന്ത്രിയുമായി ഫോണിൽ സംസാരിക്കുന്നു

സർക്കാർ മൂഫിയയുടെ കുടുംബത്തോടൊപ്പം -  മന്ത്രി പി.രാജീവ്

ആലുവ: സർക്കാർ മൂഫിയയുടെ കുടുംബത്തോടും അവരുടെ വികാരത്തോടുമൊപ്പമാണെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. മൂഫിയയുടെ വീട്ടിലെത്തി മാതാപിതാക്കളെ സന്ദർശിക്കുകയായിരുന്നു അദ്ദേഹം. സി.ഐയുടെ കാര്യത്തിൽ കർശന നടപടികൾ ഉണ്ടാകും .

ഇക്കാര്യത്തിൽ വിട്ടു വീഴ്ചയുണ്ടാവില്ല എന്നു മാത്രമല്ല, കുടുംബത്തിന് നീതി ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടെയാണ് മന്ത്രിയെത്തിയത്. മന്ത്രി മുഖ്യമന്ത്രിയെ ഫോണിൽ വിളിച്ച് പിതാവ് ദിൽഷാദിന് സംസാരിക്കാൻ നൽകി.  സംഭവത്തിൽ പൊലീസ് ഉദ്യോഗസ്‌ഥനെതിരായ നടപടി മുഖ്യമന്ത്രി ഉറപ്പു നൽകി. കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും ആക്ഷേപം ഉണ്ടായാൽ നേരിട്ടു വിളിക്കാൻ ഫോൺ നമ്പർ നൽകുകയും ചെയ്തു. 

Tags:    
News Summary - govt with mofiya's family -minister rajeev

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.