പ്രതി ബാലകൃഷ്ണനെ ലോഡ്ജില്‍ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോള്‍

ലോഡ്ജ് മുറിയില്‍ മക്കളെ കൊലപ്പെടുത്തിയ കേസ്: പിതാവുമായി തെളിവെടുപ്പ് നടത്തി

ഗുരുവായൂര്‍: പടിഞ്ഞാറെ നടയിലെ ലോഡ്ജില്‍ രണ്ട് പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ പിതാവ് ചന്ദ്രശേഖരനുമായി തെളിവെടുപ്പ് നടത്തി. വയനാട് കാട്ടികൊല്ലി സ്വദേശിയും ഇപ്പോള്‍ ചൂല്‍പ്പുറത്ത് വാടകക്ക് താമസിക്കുകയും ചെയ്യുന്ന മുഴങ്ങില്‍ ബാലകൃഷ്ണനെയാണ് (60) അറസ്റ്റ് ചെയ്തത്.

ജൂണ്‍ 12ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടികളുടെ മരണശേഷം ആത്മഹത്യക്ക് ശ്രമിച്ച ഇയാള്‍ ചികിത്സയിലായിരുന്നു. ഡിസ്ചാര്‍ജ് ചെയ്ത ശേഷമായിരുന്നു അറസ്റ്റ്.

12 വയസ്സുള്ള മകള്‍ ശിനന്ദനക്ക് ഐസ്‌ക്രീമില്‍ വിഷം നല്‍കിയും എട്ട് വയസ്സുള്ള ദേവനന്ദനയെ സീലിങ് ഫാനിൽ കെട്ടിത്തൂക്കിയുമാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. സംഭവം നടന്ന ലോഡ്ജ്, പ്രതി ബ്ലേഡ് വാങ്ങിയ പടിഞ്ഞാറെനടയിലെ കട, കെട്ടിത്തൂക്കാന്‍ മുണ്ട് വാങ്ങിയ കട, ഐസ്‌ക്രീം വാങ്ങിയ കുന്നംകുളം അക്കിക്കാവിലെ കട എന്നിവിടങ്ങളിലാണ് തെളിവെടുപ്പ് നടത്തിയത്.

എസ്.എച്ച്.ഒ സി. പ്രേമാനന്ദകൃഷ്ണന്‍, എസ്.ഐമാരായ കെ.ആര്‍ റെമിന്‍, കെ. ഗിരി, എ.എസ്.ഐ സി. ബിന്ദുരാജ്, സി.പി.ഒമാരായ സി.എസ്. സജീഷ്, പി.കെ. സരില്‍ എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Tags:    
News Summary - Guruvayoor twin murder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.