ഹജ്ജ്: അ​പേ​ക്ഷകരുടെ സൂ​ക്ഷ്മ പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചു; കവർ നമ്പർ അനുവദിച്ച് തുടങ്ങി

മ​ല​പ്പു​റം: സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി മു​ഖേ​ന 2024 ലെ ​ഹ​ജ്ജി​ന് അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​വ​രു​ടെ സൂ​ക്ഷ്മ പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചു. സ്വീ​കാ​ര്യ​മാ​യ അ​പേ​ക്ഷ​ക​ൾ​ക്ക് ക​വ​ർ ന​മ്പ​റു​ക​ൾ അ​നു​വ​ദി​ച്ച് തു​ട​ങ്ങി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ക​വ​ർ ന​മ്പ​ർ മു​ഖ്യ അ​പേ​ക്ഷ​ക​ന് തു​ട​ർ ദി​വ​സ​ങ്ങ​ളി​ൽ എ​സ്.​എം.​എ​സ് ആ​യി ല​ഭി​ക്കും. ക​വ​ർ ന​മ്പ​റി​ന് മു​ന്നി​ൽ 70 വ​യ​സ്സ് വി​ഭാ​ഗ​ത്തി​ന് KLR എ​ന്നും, വി​ത്തൗ​ട്ട് മെ​ഹ്റ​ത്തി​ന് KLWM എ​ന്നും ജ​ന​റ​ൽ കാ​റ്റ​ഗ​റി​ക്ക് KLF എ​ന്നു​മാ​ണു​ണ്ടാ​കു​ക.

ഇ​തു​വ​രെ 7657 ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ​ക​ൾ ല​ഭി​ച്ചു. ഇ​തി​ൽ 607 അ​പേ​ക്ഷ​ക​ൾ 70 വ​യ​സ്സ് വി​ഭാ​ഗ​ത്തി​ലും, 863 അ​പേ​ക്ഷ​ക​ൾ ലേ​ഡീ​സ് വി​ത്തൗ​ട്ട് മെ​ഹ്റം (പു​രു​ഷ മെ​ഹ്റ​മി​ല്ലാ​ത്ത) വി​ഭാ​ഗ​ത്തി​ലും 6187 അ​പേ​ക്ഷ​ക​ൾ ജ​ന​റ​ൽ കാ​റ്റ​ഗ​റി വി​ഭാ​ഗ​ത്തി​ലു​മാ​ണ്. ഹ​ജ്ജ് അ​പേ​ക്ഷ​ക​ൾ സം​ബ​ന്ധി​ച്ച കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ജി​ല്ല ട്ര​യി​നി​ങ് ഓ​ർ​ഗ​നൈ​സ​ർ​മാ​രു​മാ​യി ബ​ന്ധ​പ്പെ​ടാം.

ജി​ല്ല ട്ര​യി​നി​ങ് ഓ​ർ​ഗ​നൈ​സ​ർ​മാ​ർ: പേ​രും ഫോ​ൺ ന​മ്പ​റും

തി​രു​വ​ന​ന്ത​പു​രം - മു​ഹ​മ്മ​ദ് യൂ​സ​ഫ് - 9895648856 
കൊ​ല്ലം - ഇ. ​നി​സാ​മു​ദ്ദീ​ൻ - 9496466649
പ​ത്ത​നം​തി​ട്ട - എം. ​നാ​സ​ർ - 9495661510
ആ​ല​പ്പു​ഴ - സി.​എ. മു​ഹ​മ്മ​ദ് ജി​ഫ്രി - 9495188038
കോ​ട്ട​യം - പി.​എ. ശി​ഹാ​ബ് - 9447548580.
ഇ​ടു​ക്കി - സി.​എ. അ​ബ്ദു​ൽ സ​ലാം - 9961013690
എ​റ​ണാ​കു​ളം - ഇ.​കെ. കു​ഞ്ഞു​മു​ഹ​മ്മ​ദ് - 9048071116
തൃ​ശൂ​ർ - ഷ​മീ​ർ ബാ​വ - 9895404235
പാ​ല​ക്കാ​ട് - കെ.​പി. ജാ​ഫ​ർ - 9400815202
മ​ല​പ്പു​റം - യു. ​മു​ഹ​മ്മ​ദ് റ​ഊ​ഫ് - 9846738287
കോ​ഴി​ക്കോ​ട് - നൗ​ഫ​ൽ മ​ങ്ങാ​ട് - 8606586268
വ​യ​നാ​ട് - കെ. ​ജ​മാ​ലു​ദ്ദീ​ൻ - 9961083361
ക​ണ്ണൂ​ർ - എം.​ടി. നി​സാ​ർ - 8281586137
കാ​സ​ർ​കോ​ട് - കെ.​എ. മു​ഹ​മ്മ​ദ് സ​ലീം - 9446736276

Tags:    
News Summary - Hajj: Scrutiny of Applicants Begins; Started by allocating cover number

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.