തിരുവനന്തപുരം: തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ വായുമലിനീകരണം രൂക്ഷമാണെന്ന് ധവളപത്രം. സംസ്ഥാനത്തെ നദികളെല്ലാം രൂക്ഷമായ നിലവാരത്തകര്‍ച്ച നേരിടുകയാണ്. വിസര്‍ജ്യം നദികളെ മലിനമാക്കുന്നു. നദീതീരത്തെ തീര്‍ഥാടന കേന്ദ്രങ്ങളില്നിന്നുളള മലിനീകരണവും സംസ്കരിക്കാത്ത നഗരമാലിന്യവും സ്ഥിതി രൂക്ഷമാക്കുന്നു. വ്യവസായ മാലിന്യം, ലോഹപദാർഥങ്ങള്‍ തുടങ്ങിയവ വേമ്പനാട് തണ്ണീര്‍ത്തടത്തിലുണ്ടാക്കുന്ന മലിനീകരണം ചെറുതല്ല.
പുഴ മണൽക്ഷാമം വിവേചനരഹിതമായ മണല്‍ഖനനത്തിന് ഇടയാക്കുന്നു. നിർമാണമേഖലയെ പരിഗണിച്ച് ഈ പ്രശ്നം എങ്ങനെ പരിഹരിക്കാം എന്ന് പരിശോധിക്കണം. നെല്‍വയൽ വിസ്തൃതി 1965ല്‍ 7.53 ലക്ഷം ഹെക്ടറായിരുന്നു. 2014-15ല്‍ അത് 1.9 ലക്ഷം ഹെക്ടറായി ചുരുങ്ങി. ഉല്പാദനക്ഷമതയും ചുരുങ്ങി. ഒരു ഹെക്ടറിന് 2.837 ടണ്‍ നെല്ലാണ് ലഭിക്കുന്നത്. വിളകളുടെ ഉൽപാദനവും ഉൽപാദനക്ഷമതയും വര്‍ധിപ്പിച്ചേ കാര്‍ഷിക പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയൂ എന്ന് ധവളപത്രം ചൂണ്ടിക്കാട്ടുന്നു. ഖരമാലിന്യം കുടിവെള്ള ലഭ്യതയെയും ജീവിതനിലവാരത്തെയും സാരമായി ബാധിക്കുന്നു. പ്രദേശികമായി 90,563 മാലിന്യസംസ്കരണ പദ്ധതികളുണ്ട്. വായുമലിനീകരണം മറ്റൊരു പ്രശ്നമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.