കനത്ത മഴ; തൃശൂർ പൂരം വെടിക്കെട്ട് വീണ്ടും മാറ്റിവെച്ചു

തൃശൂര്‍: കനത്ത മഴയെ തുടർന്ന് ശനിയാഴ്ച നടത്താനിരുന്ന തൃശൂർ പൂരം വെടിക്കെട്ട് വീണ്ടും മാറ്റിവെച്ചു. കാലാവസ്ഥ കണക്കിലെടുത്ത് പിന്നീട് വെടിക്കെട്ട് നടത്തുമെന്ന് ദേവസ്വങ്ങൾ അറിയിച്ചു.

മഴയെ തുടർന്ന് മാറ്റിവെച്ച വെടിക്കെട്ട് ശനിയാഴ്ച വൈകീട്ട് നടത്താനായിരുന്നു തീരുമാനിച്ചത്. ജില്ല ഭരണകൂടത്തിന്‍റെ അനുമതിയോടെ വൈകീട്ട് 6.30ന് വെടിക്കെട്ട് നടത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. പൂരം നാളിൽ പുലർച്ചെ മൂന്നിന് നടക്കേണ്ട വെടിക്കെട്ടാണ് മഴ മൂലം മാറ്റിവെച്ചത്.

അതേസമയം, സംസ്ഥാനത്ത് അതിതീവ്രമഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി.

Tags:    
News Summary - Heavy rain; Thrissur Pooram firing postponed again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.