കുട്ടമ്പുഴ അട്ടിക്കളത്ത് കണ്ടത്തിൽ വിജയന്‍റെ വീടിന്‍റെ സംരക്ഷണഭിത്തി തകർന്നപ്പോൾ 

കോതമംഗലത്ത് നിരവധി വീടുകളിൽ വെള്ളം കയറി

കോതമംഗലം: താലൂക്കിൽ പുഴ തീരങ്ങളിലെയും തോടുകളും കരകവിഞ്ഞ് നിരവധി വീടുകളിൽ വെള്ളം കയറി. കൊച്ചി-ധനുഷ്‌ക്കോടി ദേശീയപാതയിൽ കവളങ്ങാടും വെള്ളാമക്കുത്തിലും വെള്ളം കയറി ഭാഗികമായി ഗതാഗത തടസ്സം. പല്ലാരിമംഗലം, കുട്ടമംഗലം വില്ലേജുകളിലെ പരീക്കണ്ണി പുഴ തീരത്തെ നിരവധി വീടുകളിലും പറമ്പുകളിലെ കൃഷിയിടങ്ങളിലും വെള്ളം കയറി.

നെല്ലിമറ്റം - വാളാച്ചിറ - പല്ലാരിമംഗലം റോഡിലെ വെള്ളാരമറ്റം ഭാഗംറോഡ് പൂർണ്ണമായി വെള്ളത്തിനടിയിലായതു മൂലം ഗതാഗതം നിലച്ചു. പരീക്കണ്ണി, തേങ്കോട്, കൂറ്റം വേലി, മണിക്കിണർ, വാളാച്ചിറ ,കണ്ണാടിക്കോട് ഭാഗങ്ങളിൽ വ്യാപക നാശം. കനത്ത മഴ പല്ലാരിമംഗലത്ത് 40 ഓളം വീടുകളിലാണ് വെള്ളം കയറിയത്.തിങ്കളാഴ്ച്ച രാത്രി ശക്തി പ്രാപിച്ച മഴയിൽ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിലേക്ക് വെള്ളം ഇരച്ചെത്തുകയായിരുന്നു. 



വള്ളക്കടവ്, വാളാച്ചിറ, വെള്ളാരമറ്റം, കുടമുണ്ട, ഈട്ടിപ്പാറ, കമ്പിമുള്ള്, കൂറ്റംവേലി, കാവുപറമ്പ്,മണിക്കിണർ പ്രദേശങ്ങളിലെ വീടുകളിലാണ് വെള്ളം കയറിയത്. കോതമംഗലം നഗരസഭയിൽ ജവഹർ കോളനി, തങ്കളം ബൈപാസ് ജംഗ്ഷൻ, അരമനപ്പടി, റോട്ടറി ക്ലബ് പരിസരങ്ങൾ വെള്ളത്തിൽ മുങ്ങി.ജവഹർ കോളനിയിലെ 43 കുടുംബങ്ങളെ ടൗൺ യു.പി.സ്കൂളിലേക്ക് മാറ്റി പാർപ്പിച്ചു. നെല്ലിക്കുഴി പഞ്ചായത്തിലെ തൃക്കാരിയൂരിലും, ചെറുവട്ടൂർ എം.എം കവലയ്ക്ക് സമീപത്തെ താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലായി. 



 


ചെറുവട്ടൂർ കാവ് ഭഗവതി ക്ഷേത്രത്തിനകത്ത് വെള്ളം കയറി. തൃക്കാരിയൂരിലെ നിരവധി വീടുകളിലും വ്യാപാര സ്ഥാപനങ്ങളും വെള്ളത്തിലായി. കുട്ടമ്പുഴ,അട്ടിക്കളത്ത് കണ്ടത്തിൽ വിജയന്റെ വീടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞ് റോഡിൽ വീണു.  വീട് അപകടത്തിലാണ്. ചെറുവട്ടൂർ രേവതി ഹൗസിൽ ഷൈലജയുടെ വീടിന് സമീപത്തെ ചുറ്റുമതിൽ ഇടിഞ്ഞ് വീട് അപകട ഭീഷണിയിലായി.


Tags:    
News Summary - heavy rain updates kothamangalam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.