തിരുവനന്തപുരം: സംസ്ഥാനത്ത് നാശം വിതച്ച് കനത്ത മഴ തുടരുന്നു. തെക്കൻ കേരളത്തിൽ മഴക്ക് നേരിയ ശമനമുണ്ടെങ്കില ും വടക്കൻ കേരളത്തിൽ മാറ്റമില്ലാതെ തുടരുകയാണ്. പെയ്തുതീരാത്ത മഴക്കെടുതി തുടർച്ചയായ മൂന്നാം ദിവസവും തുടർന്നപ്പോൾ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 60 ആയി. ശനിയാഴ്ച മാത്രം വിവി ധ ജില്ലകളിലായി 17 പേരാണ് മരിച്ചത്. മലപ്പുറം കവളപ്പാറയിൽ ആറും ആനമറിയിൽ ഒരാളുമാണ ് മരിച്ചത്.
പാറക്കൽ മൈമൂനയുടെ (55) മൃതദേഹമാണ് കണ്ടെത്തിയത്. ഒരാളുടെ മൃതദേഹം ക ൂടി കണ്ടെടുത്തതോടെ വയനാട് മേപ്പാടി പുത്തുമല ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം ഒ മ്പതായി. എസ്റ്റേറ്റ് തൊഴിലാളി ചന്ദ്രെൻറ ഭാര്യ അജിതയുടെ മൃതദേഹമാണ് കണ്ടെടുത്തത ്. ഒമ്പതു പേർകൂടി മണ്ണിനടിയിൽ കുടുങ്ങി കിടക്കുന്നതായാണ് വിവരം. കോഴിക്കോട്ട് ശനി യാഴ്ച നാലു പേർ മരിച്ചു.
കല്ലായിയിൽ ബൈക്കിന് മുകളിൽ മരം വീണ് ഫ്രാൻസിസ് റോഡ് കൊശാനി വീട്ടിൽ അബ്ദുൽസലാമിെൻറ മകൻ തോട്ടൂളിപ്പാടം കെ.പി. മുഹമ്മദ് സാലിഹ് (52), വെള്ളക്കെട്ടിൽ വീണ് നീലഗിരി പന്തല്ലൂർ നെല്ലിയാളം അലവിക്കുട്ടിയുടെ മകൻ ഹംസ (43), തിരുവള്ളൂർ കരുവാണ്ടിയിൽ ബാലെൻറ മകൻ ലിബീഷ് (33), വേളം കൂളിക്കുന്ന് പുത്തൻപുരയിൽ നാണുവിെൻറ മകൻ അനീഷ് എന്നിവരാണ് മരിച്ചത്. ആയഞ്ചേരി തറോപ്പൊയിൽ കാട്ടിൽ അബ്ദുല്ലയുടെ മകൻ ഫാസിലിനെ കാണാതായിട്ടുണ്ട്.
തൃശൂർ ചാലക്കുടിയിൽ വെള്ളക്കെട്ടിൽ വീണ് കൊന്നക്കുഴി കോലംകണ്ണി വിൽസെൻറ മകൻ ജോജോ (17) മരിച്ചു. കണ്ണൂരിൽ പിഞ്ചു കുഞ്ഞ് ഉള്‍പ്പെടെ മൂന്നു പേർ വെള്ളക്കെട്ടില്‍ വീണ് മരിച്ചു. പുന്നോല്‍താഴെ വയല്‍ പവിത്രം ഹൗസില്‍ നിധിെൻറ മകന് ആര്ബിന് (രണ്ട്), വയത്തൂര് വില്ലേജിലെ കാലാക്കീല്‍ പുളിമൂട്ടില്‍ ദേവസ്യ (62), പയ്യന്നൂര്‍ കോറോം മുതിയലം സ്വദേശി കൃഷ്ണന് (62) എന്നിവരാണ് ശനിയാഴ്ച മരിച്ചത്. എറണാകുളം കുന്നുകരയിൽ വീട് വെള്ളത്താല്‍ ചുറ്റപ്പെട്ടതോടെ ആശുപത്രിയില്‍ എത്തിക്കാനാവാതെ നോര്‍ത്ത് കുത്തിയതോട് കൈതാരത്ത് വീട്ടില്‍ കൊച്ചാപ്പു ചാക്കപ്പൻ (59) മരിച്ചു.
അതിശക്ത മഴയെതുടർന്ന് ശനിയാഴ്ച ഏഴ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട് ജില്ലകളിലാണ് റെഡ് അലർട്ട്. ഇൗ ജില്ലകളിൽ 24 മണിക്കൂറിൽ 204 മി.മീറ്ററിൽ കൂടുതൽ മഴ (അതിതീവ്രമഴ) പെയ്യാൻ സാധ്യതയുണ്ട്. തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തിൽ വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾക്ക് സാധ്യത വർധിക്കും.യെല്ലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ:
ആഗസ്റ്റ് 12: ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്.
ആഗസ്റ്റ് 13: പത്തനംതിട്ട, ആലപ്പുഴ, തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട്.
ഇവ ശ്രദ്ധിക്കണം:
ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ച ജില്ലകളിലെ പ്രളയ സാധ്യതയുള്ള പ്രദേശങ്ങളിലും 2018ലെ പ്രളയത്തിൽ വെള്ളം കയറിയ പ്രദേശങ്ങളിലും അടച്ചുറപ്പില്ലാത്ത വീടുകളിലും താമസിക്കുന്നവർ പ്രധാന രേഖകളും വിലപ്പെട്ട വസ്തുക്കളും ഉൾപ്പെടുന്ന എമർജൻസി കിറ്റ് തയാറാക്കി വെക്കുകയും മാറി താമസിക്കേണ്ട സാഹചര്യം വരികയാണെങ്കിൽ അധികൃതർ നിർദേശിക്കുന്ന സുരക്ഷിത സ്ഥാനത്തേക്ക് മാറുകയും വേണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.