കാപ്പനെ ഘടകകക്ഷിയാക്കാൻ ഹൈക്കമാൻഡ് തീരുമാനിക്കണം -മുല്ലപ്പള്ളി

തിരുവനന്തപുരം: എൽ.ഡി.എഫ് വിട്ട് യു.ഡി.എഫ് പക്ഷത്തേക്ക് വന്ന എൻ.സി.പി നേതാവ് മാണി സി. കാപ്പനെ ഘടകകക്ഷിയാക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനമെടുക്കണമെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. മൂന്ന് സീറ്റുകൾ കാപ്പൻ വിഭാഗത്തിന് വാഗ്ദാനം ചെയ്തെന്ന റിപ്പോർട്ടുകൾ മുല്ലപ്പള്ളി തള്ളി. കാപ്പൻ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കട്ടെയെന്നും കൈപ്പത്തി ചിഹ്നം നൽകുന്നതിൽ സന്തോഷമേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

താന്‍ അഖിലേന്ത്യ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ഭാഗമാണ്. ഘടകക്ഷിയാക്കുന്നതില്‍ തനിക്ക് ഒറ്റയ്ക്ക് തീരുമാനമെടുക്കാനാകില്ല. ഹൈക്കമാഡിന്‍റെ കല്‍പ്പനകള്‍ക്കും തീരുമാനങ്ങള്‍ക്കും അനുസരിച്ച് മാത്രമേ മുന്നോട്ടുപോകാനാകൂ. മൂന്ന് സീറ്റ് കാപ്പന് നല്‍കാമെന്ന് പറഞ്ഞതിനെക്കുറിച്ച് കെ.പി.സി.സി അധ്യക്ഷനായ തനിക്ക് ഒന്നുമറിയില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

പാലാ സീറ്റ് ജോസ് കെ. മാണിക്ക് നൽകുന്നതിനെ തുടർന്നുണ്ടായ തർക്കത്തിലാണ് മാണി സി. കാപ്പൻ എം.എൽ.എ എൽ.ഡി.എഫ് വിട്ടതായി പ്രഖ്യാപിച്ചത്. തുടർന്ന്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയിൽ പങ്കെടുത്ത കാപ്പൻ യു.ഡി.എഫിനൊപ്പം നിലയുറപ്പിക്കുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.