കൊച്ചി: ഇസ്ലാം സ്വീകരിച്ചവര്‍ക്ക് മതംമാറ്റ ഡിക്ലറേഷന്‍ സമര്‍പ്പിച്ച് അംഗീകാരം നേടാനുള്ള അതോറിറ്റി സംബന്ധിച്ച് ചട്ടമുണ്ടാക്കാൻ വൈകുന്നതെന്തെന്ന് ഹൈേകാടതി. കോടതി നിർദേശത്തിെൻറ അടിസ്ഥാനത്തിൽ ചട്ടരൂപവത്കരണത്തിന് സ്വീകരിച്ച നടപടി എന്തൊക്കെയെന്നും സർക്കാറിനോട് ആരാഞ്ഞു. മരണാനന്തര കര്‍മങ്ങള്‍ മരിച്ചയാളുടെ വിശ്വാസപ്രകാരം നടത്താന്‍ ചട്ടമുണ്ടാക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് നൽകിയ ഹരജിയിലാണ് കോടതി ഇടപെടൽ.
അടുത്തിടെ കൊടുങ്ങല്ലൂരില്‍ മരിച്ച പ്രശസ്ത സാമൂഹിക പ്രവര്ത്തകന് നജ്മല്‍ ബാബു എന്ന ടി.എന്‍. ജോയിയുടെ മരണാനന്തര ചടങ്ങുകള്‍ അദ്ദേഹത്തിെൻറ വിശ്വാസത്തിന് വിരുദ്ധമായി നടത്തിയ പശ്ചാത്തലത്തിലാണ് ഹരജി. ഇസ്ലാം സ്വീകരിച്ചവര്‍ക്ക് മതംമാറ്റം സംബന്ധിച്ച പ്രഖ്യാപനം സമര്‍പ്പിക്കാനും അംഗീകാരം നേടാനുമുള്ള ചട്ടം മൂന്നു മാസത്തിനകം രൂപവത്കരിക്കണമെന്ന ഹൈകോടതി ഉത്തരവ് സര്‍ക്കാര്‍ നടപ്പാക്കിയിട്ടില്ലെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്നാണ് ചട്ടം നടപ്പാക്കാത്തതെന്തെന്ന് കോടതി ആരാഞ്ഞത്. ഹരജി മൂന്നാഴ്ചക്കുശേഷം പരിഗണിക്കാനായി മാറ്റി.
മൂന്നുമാസത്തിനകം ചട്ടം തയാറാക്കണമെന്ന ജൂൺ 26ലെ ഹൈകോടതി ഉത്തരവ് നടപ്പാക്കാത്തത് ചൂണ്ടിക്കാട്ടി അബൂതാലിബ് എന്ന തദേവൂസ് നൽകിയ കോടതിയലക്ഷ്യ ഹരജിയും മറ്റൊരു ബെഞ്ച് മുമ്പാകെ പരിഗണനക്കെത്തി. സർക്കാറിനോട് വിശദീകരണം തേടിയ കോടതി രണ്ടാഴ്ചക്കുശേഷം പരിഗണിക്കാൻ മാറ്റി. 1937ലെ മുസ്ലിം വ്യക്തിനിയമം (ശരീഅത്ത്) നടപ്പാക്കല്‍ നിയമത്തിലെ മൂന്നാം വകുപ്പുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയാക്കാനാണ് നേരേത്ത അബൂതാലിബ് നൽകിയ ഹരജിയിൽ സർക്കാറിന് കോടതി നിർദേശം നൽകിയത്.
ക്രിസ്ത്യാനിയായിരിക്കെ ഹിന്ദുസ്ത്രീയെ വിവാഹം ചെയ്ത് മൂന്നുവര്‍ഷം മുമ്പ് ഇസ്ലാം മതം സ്വീകരിച്ചയാളാണ് ഹരജിക്കാരൻ.
ഭാര്യയും മക്കളും ഇപ്പോഴും ക്രിസ്തുമത വിശ്വാസികളാണെങ്കിലും താന്‍ ഇസ്ലാം മതാചാരങ്ങള്‍ അനുഷ്ഠിച്ചാണ് ജീവിക്കുന്നതെന്നും ഇപ്പോള്‍ ഇസ്ലാം മതത്തിലാണ് ഉള്ളതെന്ന് തെളിയിക്കാന്‍ ഔദ്യോഗിക രേഖകളില്ലെന്നുമായിരുന്നു ഹരജിക്കാരെൻറ വാദം. മതംമാറ്റം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനത്തിലൂടെ (ഡിക്ലറേഷന്‍) മാത്രമേ ഇതിന് പരിഹാരം കാണാനാവൂവെന്നും സംസ്ഥാന സര്‍ക്കാര്‍ നിയമം മൂലം നിലവില്‍ കൊണ്ടുവരുന്ന അധികൃതര്‍ക്ക് മുമ്പാകെ വേണം ഡിക്ലറേഷന്‍ നടത്തി അംഗീകാരം നേടാനെന്നും ചൂണ്ടിക്കാട്ടിയിരുന്നു. മൂന്നുമാസത്തിനകം ഇതുസംബന്ധിച്ച ചട്ടം കൊണ്ടുവരുമെന്ന ഗവ. പ്ലീഡറുടെ വിശദീകരണം രേഖപ്പെടുത്തിയ കോടതി ഹരജി തീർപ്പാക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.