കൊച്ചിയിൽ വൻ ലഹരിമരുന്ന് വേട്ട: 200 കിലോയുടെ ലഹരിമരുന്നുമായി ഇറാനിയൻ ഉരു പിടികൂടി

കൊച്ചി: കൊച്ചി തീരത്ത് വൻ ലഹരിമരുന്ന് വേട്ട. 200 കിലോയുടെ ലഹരിമരുന്നുമായി ഇറാനിയൻ ഉരു പിടികൂടി. ലഹരിക്കടത്തുമായി ബന്ധപ്പെട്ട് ആറ് പേരെ ആറ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോയും നാവികസേനയും സംയുക്ത പരിശോധന നടത്തി ഉരു പിടികൂടുകയായിരുന്നു.

തീരത്ത് നിന്ന് ഏതാണ്ട് 1200 നോട്ടിക്കൽ മൈൽ അകലെയാണ് ഉരു കണ്ടെത്തിയത്. ഇതിന് ശേഷം പരിശോധനാ സംഘം ഉരു വളയുകയും പരിശോധന നടത്തുകയുമായിരുന്നു. തുടർന്നാണ് ലഹരിമരുന്ന് ശേഖരം കണ്ടെത്തിയത്.

ഉരുവിലുണ്ടായിരുന്നവർ ഏത് രാജ്യക്കാരാണ് എന്നതിനെക്കുറിച്ച് വിവരമില്ല. ആറ് പേരെയും മട്ടാഞ്ചേരിയിൽ എത്തിച്ച് ചോദ്യം ചെയ്ത് വരികയാണ്. സമീപകാലത്ത് കൊച്ചിയിൽ നടത്തിയ ഏറ്റവും വലിയ ലഹരിമരുന്ന് വേട്ടയാണിത്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ നൽകാൻ എൻ.സി.ബിയോ നേവിയോ തയാറായിട്ടില്ല. നിലവിൽ എൻ.സി.ബിയുടെ കസ്റ്റഡിയിലാണ് പ്രതികളുള്ളത്.

കൊച്ചി തീരം വഴി വലിയ രീതിയിൽ ലഹരിക്കടത്ത് നടത്തുന്നുണ്ടെന്ന് എൻ.സി.ബിക്ക് നേരത്തേ തന്നെ വിവരം ലഭിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ കടലിൽ കർശന നിരീക്ഷണവും എൻ.സി.ബിയും നേവിയും ഏർപ്പെടുത്തിയിരുന്നു. ഇതിനിടയ്ക്കാണ് ഇറാനിയൻ ഉരു പിടിയിലായിരിക്കുന്നത്.

നേരത്തേ കൊച്ചി,മുംബൈ തീരങ്ങൾ വഴി ഇറാനിൽ നിന്നും പാക്‌സിതാനിൽ നിന്നും ലഹരി ഇന്ത്യയിലേക്കും ശ്രീലങ്കയിലേക്കും കടത്തുന്നതായി ദേശീയ അന്വേഷണ ഏജൻസിക്കും നാർക്കോടിക്‌സ് കൺട്രോൾ ബ്യൂറോയ്ക്കും വിവരം ലഭിച്ചിരുന്നു. ഇതനുസരിച്ചാണ് കർശന നിരീക്ഷണം ഏർപ്പെടുത്തിയത്.

Tags:    
News Summary - Huge drug hunt in Kochi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.