ശബരിമല: യുവതികളുമായി സന്നിധാനം വരെ എത്തിയതിന് െഎ.ജി ശ്രീജിത്തിന് വിമർശനവും അഭിനന്ദനവും. ഒരുകൂട്ടർ െഎ.ജിയുടെ നടപടികളിൽ ദുരൂഹത ആരോപിക്കുേമ്പാൾ കോടതി വിധി നടപ്പാക്കുക സാധ്യമെല്ലന്ന് തെളിയിക്കുകയാണ് െഎ.ജി ചെയ്തതെന്ന് മറ്റൊരുകൂട്ടർ വാദിക്കുന്നു. െഎ.ജി ശ്രീജിത്തിെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം പമ്പ മുതൽ സന്നിധാനം വരെ വഴികൾ പരിശോധിച്ച് പ്രതിഷേധമില്ലെന്ന് ഉറപ്പാക്കി രണ്ടു യുവതികൾക്കുമായി എൺപതിലേറെ വരുന്ന പൊലീസ് സംഘത്തിെൻറ അകമ്പടിയിൽ സന്നിധാനത്ത് എത്തിക്കുകയായിരുന്നു.
ഹൈദരാബാദ് സ്വദേശിയായ കവിതയെ പൊലീസ് ഉപയോഗിക്കുന്ന സുരക്ഷ ജാക്കറ്റും ഹെൽമറ്റും അണിയിച്ചാണ് മല കയറ്റിയത്. ഇവർക്കൊപ്പമെത്തിയ രഹ്ന ഇരുമുടിക്കെട്ടുപോലെയൊന്ന് കൈവശം കരുതിയാണ് മല കയറിയത്. പൊലീസ് ജാക്കറ്റുകൾ യുവതിയെ അണിയിച്ചത് കുറ്റകരമാണെന്ന് വിമർശനമുയർന്നു. പൊലീസ് വേഷം ധരിപ്പിച്ചവർക്കെതിരെയും ധരിച്ച യുവതിക്കെതിരെയും കേസെടുക്കണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്. പൊലീസ് വേഷമണിയൽ ആൾമാറാട്ടമാണെന്ന് ചൂണ്ടിക്കാട്ടുന്നു.
ഇത്ര സന്നാഹത്തോടെ യുവതികളെ സന്നിധാനത്ത് എത്തിച്ചത് എന്തിനെന്നായിരുന്നു ഒരുകൂട്ടരുടെ വിമർശനം. സന്നിധാനത്ത് എന്തെങ്കിലും അനിഷ്ട സംഭവങ്ങളുണ്ടെങ്കിൽ അത് സർക്കാറിനെതിരെ ആയുധമായി മാറുമായിരുന്നുവെന്ന് ഇക്കൂട്ടർ പറയുന്നു. അത്തരം സാഹചര്യം ഒരുക്കുകയെന്ന ഗൂഢലക്ഷ്യം െഎ.ജിക്കുണ്ടായിരുന്നുവെന്നാണ് വിമർശനം. സമരക്കാരുമായി ഏറ്റുമുട്ടുക സർക്കാർ നയമെല്ലന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞതോടെയാണ് െഎ.ജി തെൻറ ഉദ്യമത്തിൽനിന്ന് പിന്തിരിഞ്ഞതെന്നാണ് ഇവർ കരുതുന്നത്. ഇത്തരം സാഹസത്തിന് പൊലീസ് തയാറായില്ലെങ്കിൽ കോടതി വിധി നടപ്പാക്കാൻ സർക്കാറും പൊലീസും ഒന്നും ചെയ്തില്ലെന്ന വിമർശനത്തിന് കാരണമാകുമായിരുന്നുവെന്നും വാദമുണ്ട്.
ഭക്തരുടേത് കടുത്ത പ്രതിേഷധമാണെന്നും അത് മറികടന്ന് യുവതികൾക്ക് ക്ഷേത്രദർശനം ഒരുക്കുക അസാധ്യമാണെന്നും െഎ.ജി തെളിയിക്കുകയായിരുന്നു. െഎ.ജി പുലർത്തിയ നയതന്ത്രപരമായ ഇടപെടലാണ് സന്നിധാനത്ത് അനിഷ്ടസംഭവങ്ങൾ ഉണ്ടാകാതെ പ്രശ്നം പരിഹരിച്ചതെന്നും വിലയിരുത്തപ്പെടുന്നു. ചെങ്ങറ സമരഭൂമിയിൽനിന്ന് സമരക്കാരെ ഒഴിപ്പിക്കാൻ ഹൈകോടതി ഉത്തരവിെട്ടങ്കിലും രക്തച്ചൊരിച്ചിലുണ്ടാകുമെന്ന് കണ്ടാണ് ഉത്തരവ് നടപ്പാക്കുന്നതിൽനിന്ന് പൊലീസ് പിന്തിരിഞ്ഞതെന്നും സമാന നടപടിയാണ് ഇവിടെ െഎ.ജി ശ്രീജിത് സ്വീകരിച്ചതെന്നും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.