സംസ്ഥാനത്ത് ഏറ്റവും വേഗത്തിൽ വളരുന്ന നഗരമാണെന്നതാണ് കൊച്ചിയെ മയക്കുമരുന്ന് സംഘങ്ങൾ ലക്ഷ്യമിടാൻ പ്രധാന കാരണം. തൊഴിലന്വേഷകരും തൊഴിലാളികളുമായി ദിനേന ആയിരങ്ങൾ വന്നുപോകുന്നിടമാണിത്. െഎ.ടിയും ഇതര സാേങ്കതിക തൊഴിൽ മേഖലകളും വികസിച്ചതോടെ ലഹരി ഉപഭോഗത്തിൽ കുത്തനെ വർധനയുണ്ടായെന്ന് നാഷനൽ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകൾ വ്യക്തമാക്കുന്നു. കുറ്റകൃത്യങ്ങളുടെ നിരക്കിൽ രാജ്യത്ത് രണ്ടാം സ്ഥാനത്താണ് കൊച്ചി. രാജ്യത്തെ 20 ലക്ഷത്തിലധികം ജനസംഖ്യയുള്ള 19 നഗരങ്ങളിൽ ആകെ കുറ്റകൃത്യങ്ങളുടെ നിരക്കിൽ മുൻവർഷത്തെ അപേക്ഷിച്ച് 6.5 ശതമാനം വർധന രേഖപ്പെടുത്തിയപ്പോൾ കൊച്ചിയിൽ 27 ശതമാനത്തോളമാണ് വർധന. 2015ൽ 42,571 കേസ് വിവിധ വകുപ്പുകളിൽ രജിസ്റ്റർ ചെയ്തിരുന്നിടത്ത് 2016ൽ 54,125 കേസാണ് റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്തെ കുറ്റകൃത്യങ്ങളുടെ 6.7 ശതമാനം വരുമിത്. പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള ഡൽഹിയിൽ കുറ്റകൃത്യങ്ങളുടെ നിരക്ക് ലക്ഷം ആളുകൾക്ക് 1222.5 ആയിരിക്കെ കൊച്ചിയിൽ ഇത് 757.9 എന്ന തോതിലാണ്. ഇതിൽ മയക്കുമരുന്നുമായി ബന്ധപ്പെട്ട് 1164 കേസാണ് കൊച്ചിയിൽ 2016ൽ മാത്രം രജിസ്റ്റർ ചെയ്യപ്പെട്ടത്. 2015ൽ 654 കേസ് മാത്രമുണ്ടായിരുന്നിടത്താണിത്.
മദ്യലഭ്യതയിൽ ഇടക്കാലത്തുണ്ടായ കുറവ് കൃത്യമായി മുതലെടുത്തത് ലഹരിമാഫിയയാണ്. ഉപഭോക്താക്കളായും പിന്നീട് വാഹകരായും നിരവധി േപരെയാണ് ഇക്കാലയളവിൽ ലഹരിമാഫിയ സമ്പാദിച്ചുകൂട്ടിയത്. ഇതര സംസ്ഥാനങ്ങളിൽനിന്ന് വരുന്ന ചരക്ക് ലോറികളിലും ദീർഘദൂര ട്രെയിനുകളിലും അന്തർ സംസ്ഥാന ബസുകളിലുമൊക്കെയായി കഞ്ചാവും എൽ.എസ്.ഡിയും കൊെക്കയ്നും വരെ എത്തുന്നു.
അതിനാൽ, കടൽ കടന്ന് മാത്രമല്ല, കരയിലൂടെയും കേരളത്തിലേക്ക് ലഹരിയൊഴുകിയെത്തുന്നു. കേരളത്തിൽ നടപടി ഉൗർജിതമാക്കിയേപ്പാൾ ഛത്തിസ്ഗഢിലേക്കും ഒഡിഷ, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലേക്കും കുടിയേറിയ കഞ്ചാവ് കൃഷി പലയിടങ്ങളിലും മലയാളികളുടെ നേതൃത്വത്തിലാണ് നടക്കുന്നത്. ഇവിടങ്ങളിൽ വിളയുന്ന ലഹരി കൊച്ചിയടക്കമുള്ള കേന്ദ്രങ്ങളിലേക്കെത്തിക്കുന്നതിന് ഇതര സംസ്ഥാന തൊഴിലാളികളെയടക്കം ഉപയോഗിക്കുന്നുണ്ട്. സംസ്ഥാനത്തുതന്നെ ഏറ്റവും കൂടുതൽ ഇതര സംസ്ഥാന തൊഴിലാളികളുള്ള ജില്ലയാണ് എറണാകുളം. എട്ടുലക്ഷത്തിലധികം ഇതര സംസ്ഥാന തൊഴിലാളികൾ ജില്ലയിൽ തൊഴിലെടുക്കുന്നതായാണ് കണക്കാക്കുന്നത്. ഇവർക്കിടയിലാകെട്ട കഞ്ചാവടക്കമുള്ള ലഹരി ഉപയോഗം അപകടമാം വിധം കൂടുതലാണ്. ലഹരികടത്തിന് വ്യാപകമായി ഉപയോഗപ്പെടുത്തുന്ന ദീർഘദൂര ട്രെയിനുകളിൽ പരിശോധന നടക്കാറില്ല. എറണാകുളം സൗത്ത്, നോർത്ത് റെയിൽവേ സ്റ്റേഷനുകളുടേതടക്കം പാളങ്ങൾക്കരികിൽ ദീർഘദൂര െട്രയിനുകൾ കാത്ത് ചെറുപ്പക്കാർ നിൽക്കുന്ന കാഴ്ച ഇപ്പോൾ പതിവാണ്. കഞ്ചാവുമായി വരുന്ന ആൾ െട്രയിൻ ചലിച്ചുകൊണ്ടിരിക്കെത്തന്നെ ബാഗ് ഇവർക്ക് കൈമാറുകയാണ് പതിവ്. അസം ഗുവാഹതിയിൽ നൗഗാവ് സ്വദേശിയായ ഫറൂഖ് കേരളത്തിലേക്ക് രണ്ടുതവണ കഞ്ചാവ് കടത്തിയിട്ടുണ്ട്. എറണാകുളം ജില്ലയിൽ തൊഴിലെടുക്കുന്ന ഫാറൂഖ് പറയുന്നതിങ്ങനെ ‘അസമിൽ കഞ്ചാവ് താരതമ്യേന കുറഞ്ഞ വിലയ്ക്ക് ലഭിക്കും. കേരളത്തിലെത്തിച്ചാൽ പതിന്മടങ്ങാണ് വാഗ്ദാനം. ഗുവാഹതിയിലും ഹൗറയിലും മാത്രമാണ് കാര്യമായ പരിേശാധനയുണ്ടാവുക. ചെന്നൈയടക്കമുള്ളിടങ്ങളിൽ ഒരു പരിശോധനയുമില്ല.
കേരളത്തിലെത്തുന്നതിനിടെ നിയമപാലകർ പരിശോധനയുമായി കയറിയാൽ തന്നെ സീറ്റുകൾക്കടിയിലോ തിങ്ങിനിറഞ്ഞ ലോക്കൽ കമ്പാർട്ട്മെൻറിലെ ലഗേജ് റാക്കിലോ പരിശോധന നടക്കാറില്ല. കേരളത്തിലും ഇതുതന്നെയാണ് സ്ഥിതി. ആലുവയിൽ എത്തിച്ച് സമീപമുള്ള കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ കാത്തുനിൽക്കുന്ന ഇടപാടുകാരന് കൈമാറുന്നതോടെ ജോലി അവസാനിക്കും. അതിനാൽ, ലഹരി െകാച്ചിയിൽ എത്തുന്നത് വരെ പിടിക്കപ്പെടുമെന്ന് ഭയക്കേണ്ടതില്ലെന്നാണ് ഇയാൾ പറയുന്നത്’. ഫോർട്ട്കൊച്ചിയിലും മട്ടാഞ്ചേരിയിലും ഇത്തരത്തിൽ ഇതര സംസ്ഥാന ബന്ധങ്ങളുള്ള ലഹരി ഇടപാടുകൾ നിരവധിയാണ്. പിടിക്കപ്പെടുന്നതിനേക്കാൾ പതിന്മടങ്ങാണ് ഒരാൾപോലും അറിയാതെ ലഹരി വിപണന മാഫിയയുടെ ഭാഗമായി നിലനിൽക്കുന്നത്.
പുക വഴിമാറുന്ന പുതുലഹരികൾ, ന്യൂജൻ ലഹരിയൊഴുകുന്ന വഴികളിലൂടെ നാളെ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.