സി.പി.ഐ സ്ഥാനാർഥി പട്ടികയിൽ സ്ത്രീ പ്രാതിനിധ്യം കുറഞ്ഞത് പിഴവ്- കാനം രാജേന്ദ്രൻ

കണ്ണൂർ: സി.പി.ഐ സ്ഥാനാർത്ഥി പട്ടികയിൽ വനിതാ പ്രാതിനിധ്യം കുറഞ്ഞത് വലിയ പിഴവാണെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സി.പി.ഐ പ്രഖ്യാപിച്ച സ്ഥാനാർഥി പട്ടികയിൽ രണ്ട് പേർ മാത്രമണ് സ്ത്രീകളായി ഉള്ളത്. അതിൽ തന്നെ ചടയമംഗലത്ത് ചിഞ്ചുറാണിയുടെ സ്ഥാനാർഥിത്വത്തിന്‍റെ കാര്യത്തിൽ ആശങ്ക നിലനിൽക്കുയാണ്. 'വനിതാ പ്രാതിനിധ്യത്തിൽ കുറവ് വന്നെന്ന് തുറന്നു സമ്മതിക്കുന്നു. മൂന്ന് വനിതാ സ്ഥാനാർത്ഥികളെങ്കിലും പട്ടികയിൽ വേണ്ടതായിരുന്നു.' കാനം രാജേന്ദ്രൻ പറഞ്ഞു.

ശബരിമല വിഷയത്തിൽ വിധി വരും മുമ്പ് അത് ചർച്ചയാക്കേണ്ട കാര്യമുണ്ടായിരുന്നില്ലെന്നും കാനം പറഞ്ഞു. ഇപ്പോ ശബരിമലയെ സംബന്ധിച്ച് ഒരു പ്രശ്നങ്ങളും നിലവിൽ ഇല്ല. തെരഞ്ഞെടുപ്പ് വന്നപ്പോൾ അതും ഒരു വിഷയമായി ഉയർത്തിക്കൊണ്ടുവരാൻ യു.ഡി.എഫും ബി.ജെ.പിയും ശ്രമിക്കുകയാണ്.

കേരളാ കോൺ​ഗ്രസ് എമ്മിനെ എൽ.ഡി.എഫിലെടുത്തത് സംബന്ധിച്ച് ജനങ്ങളോട് വിശദീകരിക്കാൻ ബുദ്ധിമുട്ടേണ്ടി വന്നിട്ടില്ല. അവർ‌ യു.ഡി.എഫിൽ നിന്നപ്പോൾ എതിർത്തിട്ടുണ്ട്. അവരുടെ നിലപാട് മാറിയപ്പോൾ തങ്ങളുടെ നിലപാടും മാറിയെന്ന് കാനം രാജേന്ദ്രൻ പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.