തിരുവനന്തപുരം/കണ്ണൂർ: ഭൂപരിഷ്കരണത്തെ ചൊല്ലി സി.പി.െഎ-മുഖ്യമന്ത്രി പോര്. ഭൂപരിഷ്കരണനിയമ സുവർണ ജൂബിലി ചട ങ്ങിൽ സി. അച്യുത മേനോെൻറ പങ്ക് പരാമർശിക്കാതിരുന്ന മുഖ്യമന്ത്രി പിണറായി വിജയനെ സി.പി.െഎ മുഖപത്രം ‘ജനയുഗം’ രൂക്ഷമായി വിമർശിച്ചു. എന്നാൽ ചിലർക്ക് ചരിത്രം അറിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകി. ചരിത്രം അറിയുന്നതുകൊണ്ടോ അറിയാത്തതുകൊണ്ടോ ആവാം, നിയമം നടപ്പാക്കിയതിെൻറ 50ം വാർഷികത്തിൽ താൻ നടത്തിയ പരാമർശം എന്തോ വലിയ അപരാധംപോലെ പ്രചരിപ്പിച്ചത്. കർഷകത്തൊഴിലാളി യൂനിയൻ ദേശീയ സമ്മേളന സമാപന ഭാഗമായി കണ്ണൂരിൽ കർഷകറാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
മുഖപ്രസംഗത്തിലായിരുന്നു ‘ജനയുഗ’ത്തിെൻറ വിമർശം. അച്യുതമേനോെൻറ പേര് പരാമർശിക്കാത്തത് ചരിത്രവസ്തുതകളുടെ മനഃപൂർവ തമസ്കരണമാണ്. ചരിത്രയാഥാർഥ്യങ്ങൾ അംഗീകരിക്കാൻ വിസമ്മതിക്കുന്ന നിലപാട് ഇടതുപക്ഷ രാഷ്ട്രീയത്തിന് ഭൂഷണമല്ല. ഭൂപരിഷ്കരണ നിയമനിർമാണം സാധ്യമാക്കിയത് 1969 ലെ സി. അച്യുതമേനോൻ ഭരണത്തിലാണ്. ആദ്യ കമ്യൂണിസ്റ്റ് സർക്കാരിനും 67ലെ സപ്തകക്ഷി മുന്നണിക്കും നിയമനിർമാണം പൂർത്തിയാക്കാനായില്ല. അച്യുതമേനോൻ സർക്കാറാണ് നിശ്ചയദാർഢ്യത്തോടെയും പ്രതിബദ്ധതയോടെയും നിയമം നടപ്പാക്കിയത്. ഭരണഘടനയുടെ ഒമ്പതാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയതും ആ സർക്കാറാണ്. ദേശവ്യാപക ചെറുത്തുനിൽപിെൻറ വിശ്വാസ്യതയെയാണ് അർധസത്യങ്ങൾകൊണ്ട് ഇടതുപക്ഷം സ്വയം ചോദ്യംചെയ്യുന്നെതന്നും ജനയുഗം വിമർശിച്ചു.
പ്രസംഗത്തിൽ ചിലരെ വിട്ടുകളഞ്ഞത് ശരിയാെണന്ന് മുഖ്യമന്ത്രി പറഞ്ഞു. അവരെ പേരുപറഞ്ഞ് ആക്ഷേപിക്കേണ്ടെന്ന് കരുതിയാണ് അത് ചെയ്യാതിരുന്നത്. ഭൂപരിഷ്കരണം നടപ്പാക്കാൻ നേതൃത്വം നൽകിയ ഇ.എം.എസിെൻറയും വകുപ്പ് മന്ത്രിയായിരുന്ന ഗൗരിയമ്മയുടെയും പേരുകൾ പ്രസംഗത്തിൽ വന്നു. അത് എെൻറ ഒൗചിത്യബോധത്തിെൻറ ഫലമായിരുന്നു. ഒൗേദ്യാഗിക സ്ഥാനത്തിരുന്ന് മറ്റുള്ളവർക്കെതിരെ പരാമർശം വേണ്ടെന്ന നിലപാടായിരുന്നു സ്വീകരിച്ചത്. അത് മനസ്സിലാകണമെങ്കിൽ അതിനുള്ള വിവേകവും ആക്ഷേപം ഉന്നയിച്ചവർക്ക് ഉണ്ടാകണമായിരുന്നു. അതിൽ പരിതപിക്കലല്ലാതെ മറ്റു മാർഗമില്ല-മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.