കോട്ടയം: യു.ഡി.എഫിനെ തകർത്ത് കെ.എം. മാണിയുടെ പൈതൃകത്തെ സി.പി.എമ്മിെൻറ തൊഴുത്തിൽ കെട്ടാനുള്ള ജോസ് കെ.മാണിയുടെ നീക്കത്തിനേറ്റ തിരിച്ചടിയാണ് കോടതിവിധിയെന്ന് കേരള കോൺഗ്രസ് വർക്കിങ് ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ.
കെ.എം. മാണി എഴുതി തയാറാക്കിയ ഭരണഘടനയെ അംഗീകരിക്കാത്ത ജോസ് കെ.മാണിക്ക് കേരള കോൺഗ്രസെന്ന് പറയാൻപോലും അവകാശമില്ല.
കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ കർഷകവിരുദ്ധ നിലപാടുകൾക്കെതിരെയും അഴിമതിക്കെതിരെയും സന്ധിയില്ലാ സമരത്തിന് കേരള കോൺഗ്രസ് എം നേതൃത്വം നൽകി യു.ഡി.എഫിനെ ശക്തമാക്കുമെന്നും പി.ജെ. ജോസഫ് പറഞ്ഞു. കേരള കോൺഗ്രസ് എം ജില്ല നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ് സജി മഞ്ഞക്കടമ്പിൽ അധ്യക്ഷതവഹിച്ചു.
അഡ്വ. മോൻസ് ജോസഫ് എം.എൽ.എ, ജോയി എബ്രഹാം, ടി.യു. കുരുവിള, ജോണി നെല്ലൂർ, സാജൻ ഫ്രാൻസിസ്, കെ.എഫ് വർഗീസ്, ഏലിയാസ് സഖറിയ, പ്രിൻസ് ലൂക്കോസ്, അജിത് മുതിരമല, തോമസ് കുന്നപ്പള്ളി, ജയിസൺ ജോസഫ്, മേരി സെബാസ്റ്റ്യൻ, വി.ജെ. ലാലി, മെക്കി ജയിംസ്, സ്റ്റീഫൻ ചാഴികാടൻ, പോൾസൺ ജോസഫ്, മുത്തുക്കുട്ടി പ്ലാത്താനം, മജു പുളിക്കൽ, മാത്തൂർ മോഹൻ കുമാർ, കുര്യൻ പി.കുര്യൻ, എ.സി. ബേബിച്ചൻ, സി.വി. തോമസുകുട്ടി, ജോർജ് പുളിങ്കാട്, പി.സി. ലൈലോ, സി.ഡി. വൽസപ്പൻ, ജോൺ ജോസഫ്, പ്രസാദ് ഉരുളികുന്നം, സ്റ്റീഫൻ പാറാവേലി, അജി കെ.ജോസ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.