ശബരിമല വിഷയത്തിൽ എൻ.എസ്.എസിന്‍റെ നിലപാടിനെതിരെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. എൻ.എസ്.എസ്. നിലപാട് ആരെ സമഹായിക്കാനാണെന്ന് അദ്ദേഹം ചോദിച്ചു. എൻ.എസ്.എസിന്‍റെ പ്രസ്താവനയിൽ രാഷ്്ട്രീയമൂണ്ടെന്നും കാനം പറഞ്ഞു.
ശബരിമല വിഷയത്തിൽ സംസ്ഥാന സർക്കാറിന് നിലപാടുണ്ട്. അത് എല്ലാ ദിവസവും പറയേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. എൻ.എസ്.എസുമായി നല്ല ബന്ധമാണുള്ളതെന്നും താൻ സത്യം പറയുന്നതുകൊണ്ടാവും എൻ.എസ്.എസ് എതിർക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല വിഷയം ചർച്ചയാകാതിരിക്കാൻ സി.പി.എം ശ്രമിക്കുന്നതിനിടെയാണ് കാനത്തിന്‍റെ തുറന്നുപറച്ചിൽ. ശബരിമല വിഷയത്തിൽ കോടതിയിലെ സത്യവാങ്മൂലം തിരുത്തില്ലെന്നും കാനം പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.