തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ മൂന്നുതവണ മത്സരിച്ചവരെ ഇത്തവണ പരിഗണിക്കേണ്ടതില്ലെന്ന് സി.പി.െഎ സംസ്ഥാന കൗൺസിൽ തീരുമാനിച്ചു. ഇതോടെ പിണറായി സർക്കാറിൽ മന്ത്രിമാരായ മൂന്നുപേർ അടക്കം ആറ് എം.എൽ.എമാർ സ്ഥാനാർഥികളാവില്ലെന്ന് ഉറപ്പായി. അന്തിമ തീരുമാനം സംസ്ഥാന നിർവാഹക സമിതിയുേടതായിരിക്കും.
മൂന്നുതവണ തുടർച്ചയായി മത്സരിച്ചവർ അല്ലെങ്കിൽ മത്സരിച്ച് ജയിച്ചവർ എന്ന മാനദണ്ഡം ഒഴിവാക്കി നിയമസഭ തെരഞ്ഞെടുപ്പിൽ ഏതെങ്കിലും മൂന്നുതവണ മത്സരിച്ചവരെ ഒഴിവാക്കുമെന്നാണ് സി.പി.െഎ തീരുമാനം. വെള്ളിയാഴ്ച രാവിലെ സംസ്ഥാന നിർവാഹക സമിതി ചേർന്നപ്പോൾ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് സ്ഥാനാർഥിത്വം സംബന്ധിച്ച മാനദണ്ഡം നിർദേശിച്ചത്.
തിരുവനന്തപുരം: രണ്ടുതവണ മത്സരിച്ചവരെ ഒഴിവാക്കണമെന്ന പൊതുമാനദണ്ഡം കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ പാർട്ടി തീരുമാനിച്ചപ്പോൾ മൂന്നാംതവണ എന്ന ഇളവ് അനുവദിക്കേണ്ടിവന്നെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. മൂന്നു തവണ മത്സരിച്ചവരെ ഒഴിവാക്കണമെന്ന തീരുമാനം അംഗീകരിച്ച സംസ്ഥാന കൗൺസലിലാണ് അദ്ദേഹം ഇക്കാര്യം കൂടി പറഞ്ഞത്.
ഇത്തവണ ആ പരിഗണന വേണ്ട. രണ്ടു തവണ മത്സരിച്ചവരിൽ സ്വയം ഒഴിവാകാൻ ആഗ്രഹിക്കുന്നവർക്ക് അതാവാമെന്നും സി.പി.ഐ സംസ്ഥാന കൗൺസിലിൽ അദ്ദേഹം പറഞ്ഞു. ഇവരിൽ ജയസാധ്യതയുള്ളവരെന്ന് കീഴ്ഘടകങ്ങൾക്ക് തോന്നുന്നവരെ നിർദേശിക്കാം. അതിൽ മേൽഘടകം തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇൗ നിർദേശം നിർവാഹകസമിതി ഐകകണ്േഠ്യന അംഗീകരിച്ചു. തുടർന്ന് ചേർന്ന സംസ്ഥാന കൗൺസിലിൽ നിർവാഹക സമിതിയുടെ നിർദേശം കാനം അവതരിപ്പിച്ചു. കൗൺസിലും ഐകകണ്േഠ്യന അംഗീകരിച്ചു.
മന്ത്രിമാരായ പി. തിലോത്തമൻ, കെ. രാജു, വി.എസ്. സുനിൽകുമാർ എം.എൽ.എമാരായ സി. ദിവാകരൻ, മുല്ലക്കര രത്നാകരൻ, ഇ.എസ്. ബിജിമോൾ എന്നിവരാണ് പുതിയ മാനദണ്ഡപ്രകാരം ഇത്തവണ മത്സരരംഗത്തുനിന്ന് ഒഴിവാകുന്നത്. അസിസ്റ്റൻറ് സെക്രട്ടറിമാരായ കെ. പ്രകാശ് ബാബുവും സത്യൻ മൊകേരിയും മുൻമന്ത്രി കെ.ഇ. ഇസ്മയിലും എ.െഎ.ടി.യു.സി സംസ്ഥാന െസക്രട്ടറി കെ.പി. രാജേന്ദ്രനും തെരഞ്ഞെടുപ്പിൽ ഉണ്ടാവില്ല. മുതിർന്ന നേതാവും മന്ത്രിയുമായ ഇ. ചന്ദ്രശേഖരൻ തനിക്ക് മത്സരിക്കാൻ താൽപര്യമില്ലെന്ന് നേരത്തേ സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ല.
തിരുവനന്തപുരം: നിയമസഭ മണ്ഡലങ്ങളുടെ പട്ടയം സി.പി.െഎ ആർക്കും പതിച്ചുകൊടുത്തിട്ടില്ലെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പുതിയ തലമുറക്ക് പ്രാതിനിധ്യമുണ്ടാകും. താൻ മത്സരരംഗത്തുണ്ടാകില്ലെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. പി.എസ്.സി റാങ്ക് ലിസ്റ്റിെൻറ പേരിൽ നടക്കുന്ന സമരത്തിൽ കൃത്യമായ രാഷ്ട്രീയമുണ്ടെന്നും കാനം പറഞ്ഞു.
നിലവിലുള്ള സീറ്റുകൾ വിട്ടുകൊടുക്കുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ല. പേക്ഷ, 2016ൽ മത്സരിച്ച സീറ്റുകളിൽ തന്നെ മത്സരിക്കുമോയെന്ന് ഇപ്പോൾ പറയാനാകില്ല. മുന്നണി വിപുലീകരിക്കുേമ്പാൾ ഘടക കക്ഷികളുടെ സീറ്റ് കുറയും. സിറ്റിങ് സീറ്റുകൾ വെച്ചുമാറുന്നതിലടക്കം എൽ.ഡി.എഫിൽ ചർച്ച ആരംഭിച്ചിട്ടില്ല. പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ പേരിലുള്ള സമരത്തിൽ ആരാണ് പോകുന്നതെങ്കിലും ആരാണ് നേതൃത്വം നൽകുന്നതെന്നത് എല്ലാവരും കാണുന്നതാണ്. പക്ഷേ, അതുകൊണ്ട് സമരം ചെയ്യാൻ പാടില്ലെന്നും ജോലി ലഭിച്ചുകൂടാ എന്നുമുള്ള നിലപാട് സി.പി.െഎക്കില്ല –അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.