കോട്ടയം: പാണക്കാട് കുടുംബത്തിനെതിരായ എ.വിജയരാഘവെൻറ വിവാദപ്രസ്താവന തള്ളി സി.പി.ഐ. അത്തരത്തിൽ പ്രസ്താവന നടത്തേണ്ടതുണ്ടോയെന്ന് തീരുമാനിക്കേണ്ടത് വിജയരാഘവനാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ കോട്ടയത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇത് മുന്നണിയെ ബാധിക്കുന്ന വിഷയമല്ല. ഓരോ പദപ്രയോഗങ്ങള്‍ നടത്തുമ്പോള്‍ അവരാണ് ആലോചിക്കേണ്ടത് -അദ്ദേഹം പറഞ്ഞു.
ശബരിമല പ്രചാരണവിഷയമാക്കുന്നതിലൂടെ ജനങ്ങളെ കബളിപ്പിക്കാനാണ് യു.ഡി.എഫ് ശ്രമിക്കുന്നത്. രാജ്യത്തെ പ്രശ്നങ്ങളെ കുറിച്ച് പറയാൻ യു.ഡി.എഫ് തയാറാകുന്നില്ല. രാഷ്ട്രീയത്തിൽ മതം കൊണ്ടുവന്ന് വിഷയങ്ങൾ തിരിച്ചുവിടാണ് യു.ഡി.എഫ് ശ്രമം. വർഗീയ പ്രീണനം നടത്തുന്നത് യു.ഡി.എഫാണെന്നും അദ്ദേഹം ആരോപിച്ചു.എൽ.ഡി.എഫ് മതനിരപേക്ഷ പാർട്ടിയാണ്. ശബരിമലയിൽ മുൻ നിലപാടിൽ തന്നെയാണ് എൽ.ഡി.എഫ്.
എൽ.ഡി.എഫ് സർക്കാർ നൽകിയ സത്യവാങ്മൂലത്തിൽ തിരുത്തൽവരുത്തി യു.ഡി.എഫ് സർക്കാർ കോടതിയിൽ സമർപ്പിക്കുകയായിരുന്നു. ഞങ്ങൾ പഴയ നിലപാടിലേക്ക് തിരിച്ചുപോകുകയായിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എൽ.ഡി.എഫിൽ സീറ്റ് ചർച്ചകൾ ആരംഭിച്ചിട്ടില്ലെന്നും കാനം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.