തൃശൂർ: േമയ് രണ്ടിന് നിയമസഭ തെരഞ്ഞെടുപ്പ് ഫലം വരുേമ്പാൾ രാഹുൽ ഗാന്ധി മാത്രമല്ല സകല യു.ഡി.എഫ് നേതാക്കൾക്കും കടലിൽ ചാടാനുള്ള സാഹചര്യം കേരളത്തിലെ ജനങ്ങൾ ഉണ്ടാക്കുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. എൽ.ഡി.എഫ് വടക്കൻ മേഖല വികസന മുന്നേറ്റ ജാഥയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മത്സ്യത്തൊഴിലാളികളെ സ്വാധീനിക്കാനാണ് രാഹുൽ ഗാന്ധി കടലിൽ ചാടിയത്. കേരളത്തിലെ ഇടതുപക്ഷ സർക്കാറിനെതിരെ കുപ്രചാരണങ്ങളുമായി പരസ്പരം മത്സരിക്കുന്ന പ്രതിപക്ഷ പാർട്ടികൾ യാഥാർഥ്യത്തിലേക്ക് ഇറങ്ങിവരണം. ഒരുവശത്ത് ജാഥയുമായി സുരേന്ദ്രൻ ബഡായി പറച്ചിൽ തുടരുകയാണ്. ജാഥ അവസാനിക്കുേമ്പാഴേക്കും 140ലേറെ സീറ്റ് കിട്ടുമെന്ന അവകാശവാദവും നമുക്ക് കേൾക്കാം.
മത്സ്യത്തൊഴിലാളികൾ പിടിക്കുന്ന മത്സ്യങ്ങൾക്ക് രാവിലെയും വൈകീട്ടും ഒരേ വില ഉറപ്പുനൽകുന്നതാണ് ഇടതുസർക്കാർ കൊണ്ടുവന്ന നിയമം. അതിനെ വികലമായി ചിത്രീകരിച്ച് കച്ചവടക്കാരുടെ താൽപര്യം സംരക്ഷിക്കാനാണ് പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.