തിരുവനന്തപുരം: കോടിയേരിയുടെ ഭാര്യ വിനോദിനി ബാലകൃഷ്ണനെതിരായ ആരോപണം വലുതാണെന്നും നിയമപരമായി നടപടിയെടുക്കട്ടെയന്നും കാനം രാജേന്ദ്രൻ. എന്നാൽ, മുഖ്യമന്ത്രിക്കും സ്പീക്കർക്കും സർക്കാറിനുമെതിരായ കസ്റ്റംസിൻെറ നീക്കത്തെ അദ്ദേഹം കുറ്റപ്പെടുത്തുകയും ചെയ്തു. കസ്റ്റംസിൻെറ ഇടപെടൽ രാഷ്ട്രീയ പ്രേരിതം തന്നെയാണെന്ന് കാനം വ്യക്തമാക്കി.
യുണിടാക് എം.ഡി സന്തോഷ് ഈപ്പൻ നൽകിയ ഐഫോണുകളിലൊന്ന് ഉപയോഗിച്ചത് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണനാണെന്നാണ് കസ്റ്റംസ് അറിയിച്ചത്. സ്വർണക്കടത്ത് വിവാദമാകുംവരെ വിനോദിനി ഈ ഫോൺ ഉപയോഗിച്ചുവെന്നാണ് കസ്റ്റംസ് പറയുന്നത്. കോൺസൽ ജനറലിന് നൽകിയ ഐഫോൺ എങ്ങനെ വിനോദിനിയുടെ കൈയിലെത്തിയെന്നതും കസ്റ്റംസ് പരിശോധിക്കും.
അതേസമയം, ഫോണിന്‍റെ ഐ.എം.ഇ.ഐ നമ്പർ ഉപയോഗിച്ച ്സിംകാർഡ് കസ്റ്റംസ് കണ്ടെത്തിയെന്നാണ് വിവരം. സന്തോഷ് ഈപ്പനെ ഫോണിൽ നിന്ന് വിനോദിനി വിളിച്ചിരുന്നതായും കസ്റ്റംസ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.