ശബരിമല: ഇടത് സർക്കാറിന്‍റെ സത്യവാങ്മൂലം തുടരുമെന്ന് കാനം രാജേന്ദ്രൻ

കൊച്ചി: ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച ഇടത് സർക്കാറിന്‍റെ സത്യവാങ്മൂലം തുടരുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. യുവതീ പ്രവേശന വിഷ‍യത്തിൽ സംസ്ഥാന സർക്കാറും ദേവസ്വം ബോർഡും സുപ്രീംകോടതിയിൽ നിലപാട് സ്വീകരിച്ചിട്ടുണ്ട്. ആ നിലപാട് തുടർന്നു പോവുകയാണെന്നും കാനം പറഞ്ഞു.

യുവതീ പ്രവേശനത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് സംസ്ഥാന സർക്കാരല്ല. ഹിന്ദുധർമത്തിൽ പ്രാവീണ്യമുള്ളവർ അന്തിമ തീരുമാനമെടുക്കണം. സത്യവാങ്മൂലത്തിൽ ഈ കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ടെന്നും കാനം പറഞ്ഞു.

സ്ത്രീ-പുരുഷ സമത്വത്തിൽ മറ്റ് രാഷ്ട്രീയ പാർട്ടികൾ നിലപാട് വ്യക്തമാക്കട്ടെ എന്നും ചാനൽ അഭിമുഖത്തിൽ കാനം ചൂണ്ടിക്കാട്ടി.

Tags:    
News Summary - Kanam Rajendran says ldf govt will continue the Sabarimala affidavit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.