കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് സൗദിയിലേക്കുള്ള യാത്രക്കാരെ വിമാനത്തിൽനിന്ന് ഇറക ്കിവിട്ടു. കണ്ണൂരിൽ നിന്ന് റിയാദിലേക്ക് വ്യാഴാഴ്ച രാത്രി 9.30ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസിൽ നിന്നാണ് യാത്രക്കാരെ ഇറക്കിവിട്ടത്.
റീ എൻട്രി വിസയുള്ളവരെ മാത്രം ഉള്ളിലിരുത്തി മറ്റുള്ള യാത്രക്കാരെയാണ് ഇറക്കിവിട്ടത്. സംഭവത്തിൽ യാത്രക്കാർ അധികൃതരുമായി വാക്തർക്കത്തിലേർപ്പെട്ടു. കോവിഡ്-19 രോഗബാധ ജാഗ്രതയുടെ ഭാഗമായാണ് നടപടിയെന്നായിരുന്നു അധികൃതരുടെ വിശദീകരണം. എന്നാൽ, എമിഗ്രേഷൻ അടക്കമുള്ള നടപടികൾ പൂർത്തിയായി വിമാനത്തിനകത്ത് പ്രവേശിച്ചതിന് ശേഷമാണ് യാത്ര പുറപ്പെടുന്നതിന് തൊട്ടുമുമ്പ് ഇവരെ പുറത്താക്കിയത്.
യാത്രക്കാർ പ്രതിഷേധിച്ചതിനെ തുടർന്ന് ടിക്കറ്റിന്‍റെ പണം തിരികെ നൽകാമെന്ന് അധികൃതർ ഉറപ്പുനൽകി. തുടർന്ന് റീ എൻട്രി വിസ യാത്രക്കാരെ മാത്രം ഉൾക്കൊള്ളിച്ച് വിമാനം പുറപ്പെടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.