തിരുവനന്തപുരം: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവള വികസനത്തിന് 108 ഏക്കർ ഭൂമി കൂ ടി ഏറ്റെടുക്കാൻ മന്ത്രിസഭ യോഗം അനുമതി നൽകി. മെയിൻറനന്‍സ്, റിപ്പയര്‍ ആൻഡ് ഓവര്ഹോ ള്‍ (എം.ആര്.ഒ) സംവിധാനം, പ്രതിരോധം എന്നിവക്കും റൺവേ വികസനത്തിനും സ്ഥലം ഏറ്റെടുക്കും. എം.ആര്.ഒക്ക് 60 ഏക്കറും ഭൂമി വികസിപ്പിക്കുന്നതിനും ചരിവ് നല്കുന്നതിനുമായി 23 ഏക്കറും റൺവേയുടെ ദൈര്‍ഘ്യം വര്‍ധിപ്പിക്കുന്നതിന് 25 ഏക്കറും ഉള്‍പ്പെടെയാണ് 108 ഏക്കര്‍ ഭൂമി കിന്‍ഫ്ര മുഖേന സര്‍ക്കാര്‍ ഏറ്റെടുക്കുക.
മറ്റ് തീരുമാനങ്ങൾ
•മലബാര്‍ കാന്‍സര്‍ സെൻററിലെ നോണ്‍ അക്കാദമിക് വിഭാഗം ജീവനക്കാരുടെ ശമ്പള പരിഷ്കരണം നടപ്പാക്കിയ ഉത്തരവിലെ അപാകത പരിഹരിക്കും. െലക്ചറര്‍ തസ്തികകള്‍ക്കുകൂടി ശമ്പള പരിഷ്കരണം അനുവദിക്കും. നഴ്സിങ് അസിസ്റ്റൻറുമാര്‍ക്ക് ധനകാര്യ വകുപ്പിെൻറ നിബന്ധനകള്‍ക്ക് വിധേയമായി പുതുക്കിയ ശമ്പള സ്കെയില്‍ അനുവദിക്കും.
•ഓഖി ദുരന്തത്തില്‍ തിരുവനന്തപുരം ജില്ലയില്‍ മരണപ്പെടുകയോ കാണാതാവുകയോ ചെയ്ത മത്സ്യത്തൊഴിലാളികളുടെ ഭൂരഹിത- ഭവനരഹിതരായ 32 കുടുംബങ്ങൾക്ക് ഭൂമി വാങ്ങി വീട് നിർമിക്കാൻ മന്ത്രിസഭ യോഗം അനുമതി നൽകി. ഭവനരഹിതരായ ആറുപേര്‍ക്ക് ഭവനനിർമാണത്തിനും തുക അനുവദിച്ചു. ഇതിന് 3.44 കോടി രൂപ ഓഖി ഫണ്ടില്‍നിന്നും ഭവന പദ്ധതിക്കായി അനുവദിച്ച 7.41 കോടി രൂപയില്‍ ബാക്കിയുള്ള തുകയില്‍നിന്നും അനുവദിക്കും.
•നിപ വൈറസ് ബാധയുടെ ഇന്‍ഡക്സ് കേസായി മരിച്ച സാബിത്തിെൻറ കുടുംബത്തിന് അഞ്ചുലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് അനുവദിക്കും.
•എറണാകുളം വടക്കേക്കോട്ടയില്‍ മെട്രോ സ്റ്റേഷന് നിര്‍മിക്കാനും സ്റ്റേഷന് പരിധിയിലുള്ള ഭൂമിയുടെ വികസനത്തിനുമായി 0.9676 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കാൻ അനുമതി നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.